റഷ്യ സിറിയയിലേക്ക് വിമാനവേധ മിസൈലുകള്‍ അയച്ചു

മോസ്‌കോ: സിറിയന്‍ വിമതര്‍ക്കെതിരേ വ്യോമാക്രമണം നടത്തിവരുന്ന റഷ്യ തങ്ങളുടെ യുദ്ധവിമാനങ്ങളുടെ സുരക്ഷയ്ക്കായി വിമാനവേധ മിസൈലുകള്‍ അയച്ചതായി റഷ്യന്‍ വ്യോമ സേനാ കമാന്‍ഡര്‍ അറിയിച്ചു.
സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിന്റെ അഭ്യര്‍ഥന മാനിച്ച് സപ്തംബര്‍ അവസാനം മുതല്‍ റഷ്യ ഇവിടെ വ്യോമാക്രമണം നടത്തിവരുകയാണ്. റഷ്യന്‍ സൈനിക ഇടപെടല്‍ വ്യോമാക്രമണത്തില്‍ പരിമിതപ്പെടുത്തുമെന്ന് ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നുണ്ട്.
വിമതരുടെ ആക്രമണം, തട്ടിക്കൊണ്ടുപോവല്‍ തുടങ്ങിയവയില്‍നിന്നു റഷ്യന്‍ യുദ്ധവിമാനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് വിമാനവേധ മിസൈലുകള്‍ അയച്ചതെന്ന് കേണല്‍ ജനറല്‍ വിക്ടര്‍ ബൊന്‍തറേവ് വ്യക്തമാക്കി.
Next Story

RELATED STORIES

Share it