Sports

റഷ്യയെ തകര്‍ത്ത് സ്ലൊവാക്യയുടെ തിരിച്ചുവരവ്

മാഴ്‌സെ: യൂറോകപ്പ് ഗ്രൂപ്പ് ബിയില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ റഷ്യയെ ഒന്നിനെതിരേ രണ്ടു ഗോളിന് തകര്‍ത്ത് സ്ലൊവാക്യയുടെ തിരിച്ചുവരവ്. നാപ്പോളി സൂപ്പര്‍താരം മരെക് ഹാംസികിന്റെ മികവിലായിരുന്നു സ്ലൊവാക്യന്‍ അട്ടിമറി.
32ാം മിനിറ്റില്‍ സെന്റര്‍ ബോക്‌സിനു പുറത്തുനിന്ന് ഹാംസിക് നീട്ടി നല്‍കിയ ബോള്‍ വഌഡിമിര്‍ വെയ്‌സ് ഗോളാക്കി മാറ്റുകയായിരുന്നു. 45ാം മിനിറ്റില്‍ വഌഡിമര്‍ വെയ്‌സിന്റെ പാസില്‍നിന്നും മരെക് ഹാംസികിന്റെ ബുള്ളറ്റ് ഷോട്ട് പോസ്റ്റിന്റെ വലതു കോര്‍ണറില്‍ അവസാനിപ്പിച്ച് രണ്ടാംഗോളും ഹാംസിക് സ്ലൊവാക്യന്‍ അക്കൗണ്ടില്‍ ചേര്‍ത്തു.
കളി അവസാനിക്കാന്‍ 10 മിനിറ്റു ബാക്കിനില്‍ക്കെ ഡെനിസ് ഗ്ലുഷാക്കോവിന്റെ ഹെഡറിലൂടെയായിരുന്നു റഷ്യയുടെ ആശ്വാസ ഗോള്‍. കളിയുടെ ഭൂരിഭാഗം സമയവും പന്തടക്കിവച്ച റഷ്യക്ക് ഗോളകന്നുനിന്നത് തിരിച്ചടിയായി.
ആദ്യമല്‍സരത്തില്‍ വെയില്‍സിനോട് പരാജയപ്പെട്ട സ്ലൊവാക്യ ഈ ജയത്തോടെ രണ്ടാം റൗണ്ട് സാധ്യത സജീവമാക്കി. അതേസമയം ആദ്യമല്‍സരത്തില്‍ ഇംഗ്ലണ്ടിനോട് സമനില വഴങ്ങിയ റഷ്യക്ക് ഇന്നലത്തെ പരാജയം രണ്ടാം റൗണ്ട് സാധ്യതകള്‍ക്കു മേല്‍ ഭീഷണിയാകും.
Next Story

RELATED STORIES

Share it