റഷ്യയിലെ എഫ്എസ്ബി ആസ്ഥാനത്ത്

മോസ്‌കോ: റഷ്യയുടെ തലസ്ഥാനമായ മോസ്‌കോയിലെ ദേശീയ സുരക്ഷാ വിഭാഗത്തിന്റെ (എഫ്എസ്ബി) ആസ്ഥാനത്തു തീയിട്ട് രാഷ്ട്രീയപ്രവര്‍ത്തകനും കലാകാരനുമായ യുവാവിന്റെ പ്രതിഷേധം. റഷ്യന്‍ സുരക്ഷാ വിഭാഗത്തിന്റെ ആസ്ഥാനമായ ലുബിയാന്‍കാ കെട്ടിടത്തിന്റെ വാതില്‍ അഗ്നിക്കിരയാക്കിയ പിയോട്ടര്‍ പാവ്‌ലെന്‍സ്‌കിയെ പോലിസ് അറസ്റ്റ് ചെയ്തു.
അഗ്നിക്കിരയാക്കിയ വാതിലിനു മുന്നില്‍ പെട്രോള്‍ കന്നാസുമായി നില്‍ക്കുന്ന ചിത്രവും തീയിടുന്ന വീഡിയോയും ഇയാള്‍ പുറത്തുവിട്ടിട്ടുണ്ട്. എഫ്എസ്ബി പൊതുജനങ്ങളുടെ സ്വകാര്യതയ്ക്കു മേല്‍ കടന്നുകയറുകയാണെന്നും 14.6 കോടി പേരുടെ മേല്‍ അധികാരം പ്രയോഗിക്കുകയാണെന്നും വീഡിയോയ്‌ക്കൊപ്പം പുറത്തുവിട്ട പ്രസ്താവനയില്‍ ആരോപിച്ചു. മോസ്‌കോയിലെ റെഡ്‌സ്‌ക്വയറില്‍ 2013ല്‍ നടന്ന പ്രതിഷേധത്തിനിടെ നഗ്നതാപ്രദര്‍ശനം നടത്തിയതിന് ഇയാള്‍ അറസ്റ്റിലായിരുന്നു. ദൃശ്യം പകര്‍ത്തിയ രണ്ട് മാധ്യമപ്രവര്‍ത്തകരും അറസ്റ്റിലായിട്ടുണ്ട്.
Next Story

RELATED STORIES

Share it