Flash News

റഷ്യന്‍ സൈന്യം സിറിയയില്‍നിന്നു പിന്മാറുന്നു

റഷ്യന്‍ സൈന്യം സിറിയയില്‍നിന്നു പിന്മാറുന്നു
X
russian army
മോസ്‌കോ: സിറിയയില്‍ നിന്നു സൈന്യത്തെ പിന്‍വലിക്കുന്നതായി റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍. തിങ്കളാഴ്ച വൈകിയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. പ്രഖ്യാപനത്തിനു പിന്നാലെ ഇന്നലെ രാവിലെയോടെ സൈന്യം സിറിയയില്‍ നിന്നു പിന്മാറ്റം ആരംഭിച്ചതായി റഷ്യന്‍ പ്രതിരോധമന്ത്രാലയം അറിയിച്ചു. മെയ്മിം വ്യോമ ആസ്ഥാനത്തുനിന്ന് ആദ്യസംഘം ഇന്നലെ റഷ്യയിലേക്ക് തിരിച്ചു. അതേസമയം, പാശ്ചാത്യരാജ്യങ്ങള്‍ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു.
Next Story

RELATED STORIES

Share it