റഷ്യന്‍ വിമാനാപകടത്തിന്റെ കാര്‍ട്ടൂണ്‍; ഷാര്‍ലി ഹെബ്ദോ വീണ്ടും വിവാദത്തില്‍

മോസ്‌കോ: ഫ്രാന്‍സിലെ വിവാദ ആക്ഷേപഹാസ്യ മാസികയായ ഷാര്‍ലി ഹെബ്ദോ വീണ്ടും വിവാദത്തില്‍. കഴിഞ്ഞയാഴ്ച ഈജിപ്തിലെ സിനായ് പര്‍വതത്തില്‍ തകര്‍ന്നുവീണ റഷ്യന്‍ യാത്രാവിമാനത്തെ അവമതിക്കുന്ന കാര്‍ട്ടൂണുകളാണു വിമര്‍ശനത്തിനിടയാക്കിയത്. കഴിഞ്ഞമാസം 31നു പുറത്തിറങ്ങിയ പതിപ്പിലെ രണ്ട് കാര്‍ട്ടൂണുകളാണു വിവാദമായത്.
'റഷ്യയുടെ ചെലവു കുറഞ്ഞ വിമാന സര്‍വീസിന്റെ അപകടം' എന്ന തലക്കെട്ടോടു കൂടിയ തലയോട്ടിയുടെ ചിത്രമാണ് ഒരു കാര്‍ട്ടൂണിലെങ്കില്‍ ഐഎസിനു മുകളിലേക്ക് തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ പതിക്കുന്ന ദൃശ്യമാണ് രണ്ടാമത്തെ കാര്‍ട്ടൂണിലുള്ളത്. റഷ്യ വ്യോമാക്രമണം ശക്തമാക്കുകയാണ് എന്നാണ് ഈ കാര്‍ട്ടൂണിന്റെ അടിക്കുറിപ്പ്. റഷ്യയിലെ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ഷാര്‍ലി ഹെബ്ദോക്കെതിരേ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
അപകടത്തില്‍ കൊല്ലപ്പെട്ടവരെ അപമാനിക്കുന്നതാണ് കാര്‍ട്ടൂണെന്ന് ആരോപണം ഉയര്‍ന്നുകഴിഞ്ഞു.കഴിഞ്ഞയാഴ്ചയാണ് റഷ്യന്‍ എയര്‍ലൈന്‍സിന്റെ യാത്രാവിമാനം ഈജിപ്തിലെ സിനായ് മലനിരകളില്‍ തകര്‍ന്നുവീണത്.
Next Story

RELATED STORIES

Share it