റഷ്യന്‍ വിമാനാപകടം; ഐഎസിന്റേത് പ്രചാരണം മാത്രമെന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്റ്

കെയ്‌റോ: സിനായ് മരുഭൂമിക്കു മുകളില്‍ റഷ്യന്‍ വിമാനം തകര്‍ന്നുവീണ സംഭവത്തില്‍ ഇസ്‌ലാമിക് സ്റ്റേറ്റ് നടത്തുന്ന അവകാശവാദങ്ങള്‍ വെറും പ്രചാരണം മാത്രമാണെന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസി. ശനിയാഴ്ച വൈകീട്ടാണ് എയര്‍ബസ് 321 പറക്കലിനിടയില്‍ രണ്ടായി പിളര്‍ന്നുവീണത്.
അപകടത്തില്‍ 224 പേര്‍ കൊല്ലപ്പെട്ടിരുന്നു. അപകടത്തിനു ശേഷം വിമാനം വെടിവച്ചിട്ടത് തങ്ങളാണെന്ന അവകാശവാദവുമായി ഐഎസ് രംഗത്തുവന്നിരുന്നു. ബാഹ്യ ആക്രമണമാണ് വിമാനാപകടത്തിനു കാരണമെന്നു വിമാനക്കമ്പനി അധികൃതരും വ്യക്തമാക്കിയിരുന്നു. എന്നാല്‍ പറയപ്പെടുന്ന എല്ലാ കാര്യങ്ങളും അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നു ഈജിപ്ഷ്യന്‍ പ്രസിഡന്റ് വ്യക്തമാക്കി.
വിമാനം വെടിവച്ചിട്ടുവെന്ന ഐഎസിന്റെ അവകാശവാദം ഈജിപ്തിന്റെ സുരക്ഷയും ഐക്യവും തകര്‍ക്കാനുള്ള തന്ത്രമായി മാത്രമേ കാണുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. വിമാനാപകടത്തില്‍ തീവ്രവാദി സാന്നിധ്യമില്ലെന്ന് അമേരിക്കന്‍ ദേശീയ ഇന്റലിജന്‍സ് മേധാവിയും പ്രതികരിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it