റഷ്യന്‍ വിമാനദുരന്തം: മരിച്ചവരുടെ മാതാപിതാക്കളുടെ രക്തസാമ്പിളുകള്‍ അയച്ചു

പെരുമ്പാവൂര്‍: റഷ്യയില്‍ വിമാനം തകര്‍ന്ന് മരിച്ച പെരുമ്പാവൂര്‍ സ്വദേശികള്‍ വെങ്ങോല ബഥനികുരിശിനു സമീപം ചാമക്കാലായില്‍ മോഹനന്റെ മകന്‍ ശ്യാം മോഹന്‍ (27), ഭാര്യ അഞ്ജു(27) എന്നിവരുടെ മൃതദേഹം ഡിഎന്‍എ പരിശോധന നടത്തി തിരിച്ചറിയാനുള്ള നടപടികള്‍ ആരംഭിച്ചു.
ഇതിന്റെ ഭാഗമായി ഇവരുടെ മാതാപിതാക്കളുടെ രക്തസാംപിളുകള്‍ ഡല്‍ഹിയിലെത്തിച്ചു. എറണാകുളത്ത് നിന്നു രക്ത സാമ്പിളുകളുമായി പുറപ്പെട്ട എറണാകുളം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബി ശ്രീനിവാസന്‍, ജൂനിയര്‍ ഇന്‍സ്‌പെക്ടര്‍ എം ഐ സിറാജ് എന്നിവര്‍ രാവിലെ 9.30ന് കേരള ഹൗസിലെത്തി കേരള ഹൗസ് റസിഡന്റ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന് രക്ത സാമ്പിളുകള്‍ കൈമാറി. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം സാംപിളുകള്‍ വൈകീട്ടോടെ വിമാനത്തില്‍ റഷ്യയിലേക്ക് അയച്ചു. ശ്യാമിന്റെ പിതാവ്, മാതാവ്, അഞ്ജുവിന്റെ അമ്മ, സഹോദരന്‍ എന്നിവരുടെ സാംപിളുകളാണ് അയച്ചത്.
Next Story

RELATED STORIES

Share it