Alappuzha local

റവന്യൂ ജില്ലാ സ്‌കൂള്‍ കലോല്‍സവം; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കായംകുളം: ഒണാട്ടുകരയുടെ മണ്ണില്‍ 5മുതല്‍ 9 വരെ നടക്കുന്ന റവന്യൂ ജില്ലാ സ്‌കൂള്‍ കലോല്‍സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
പത്തു വേദികളില്‍ ആണ് കലോല്‍സവം നടക്കുന്നത് ഗവ. ഗേള്‍സ് ഹൈസ്‌കൂളാണ് പ്രധാന വേദി 2 ഗവ. ബോയ്‌സ് ഹൈസ്‌കൂള്‍, 3 സെന്റ് മേരീസ് എച്ച്എസ്എസ്, 4 എസ്എന്‍ വിദ്യാപീഠം, 5 ഗവ. യുപിഎസ്, 6 ബിഎഡ് സെന്റര്‍, 7 സെന്റ് മേരീസ് ഹാള്‍, 8 ഗവ. യുപിഎസ് 9 ഗവ.ഗേള്‍സ് എച്ച്എസ്എസ്, 10 ഗവ.എല്‍പിഎസ്.
അഞ്ചിന് ഉച്ചയ്ക്ക് നടക്കുന്ന ഘോഷയാത്രയോടയാണ് കലോല്‍സവത്തിന് തുടക്കം കുറിക്കുന്നത് തുടര്‍ന്ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം കെ സി വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും.
നഗരസഭാ ചെയര്‍മാന്‍ എന്‍ ശിവദാസന്‍ അധ്യക്ഷത വഹിക്കും കൊടിക്കുന്നില്‍ സുരേഷ് എംപി പുരസ്‌കാര ജേതാവിനെ ആദരിക്കും എ എം ആരിഫ് എംഎല്‍എ സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാക്കളെ ആദരിക്കും സിനിമാ നടന്‍ അനൂപ് ചന്ദ്രന്‍ വി ശിഷ്ടാതിഥിയായിരിക്കും.
Next Story

RELATED STORIES

Share it