Idukki local

റവന്യൂ ജില്ലാ സ്‌കൂള്‍ കലോല്‍സവം; അഞ്ചിന് മുരിക്കാശ്ശേരിയില്‍ തിരശ്ശീല ഉയരും

തൊടുപുഴ: റവന്യൂ ജില്ലാ സ്‌കൂള്‍ കലോല്‍സവം ജനുവരി 5,6,7,8 തിയ്യതികളില്‍ മുരിക്കാശ്ശേരി സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 281 ഇനങ്ങളിലായി 3,500 കലാപ്രതിഭകള്‍ മല്‍സരത്തില്‍ പങ്കെടുക്കും. എട്ട് വേദികളിലായി നാലു ദിവസങ്ങള്‍കൊണ്ട് മല്‍സരങ്ങള്‍ പൂര്‍ത്തിയാവും.
വിവിധ അധ്യാപക സംഘടനകള്‍ക്കായാണ് കമ്മിറ്റികളുടെ ചുമതല നല്‍കിയിരിക്കുന്നത്. അഞ്ചിന് വൈകീട്ട് മൂന്നിന് റോഷി അഗസ്റ്റിന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ മന്ത്രി പി ജെ ജോസഫ് ഉദ്ഘാടനം നിര്‍വഹിക്കും. സംസ്‌കാരിക ഘോഷയാത്ര ജില്ല പോലിസ് മേധാവി കെ വി ജോസഫ് ഫഌഗ് ഓഫ് ചെയ്യും. ജില്ല കലക്ടര്‍ കലോല്‍സവ സന്ദേശം നല്‍കും.
സമ്മേളനത്തില്‍ ജോയ്‌സ് ജോര്‍ജ് എംപി മുഖ്യപ്രഭാഷണം നടത്തും. ഇടുക്കി ബിഷപ്പ് മാര്‍ മാത്യൂ ആനിക്കുഴിക്കാട്ടില്‍ അനുഗ്രഹപ്രഭാഷണം നടത്തും. സംസ്ഥാന കായികമേള മെഡല്‍ ജേതാക്കളെ കെ കെ ജയചന്ദ്രന്‍ എംഎല്‍എ അനുമോദിക്കും. സകൂള്‍ ശ്‌സ്ത്രമേള ജേതാക്കളെ ഇ എസ് ബിജിമോള്‍ എംഎല്‍എ ആദരിക്കും. കലോല്‍സവ ലോഗോ രൂപകല്‍പന ചെയ്ത മുരിക്കാശ്ശേരി സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി എബിറ്റ് സിബിക്ക് എസ് രാജേന്ദ്രന്‍ എംഎല്‍എ പുരസ്‌കാരം നല്‍കും. ദേശീയ സംസ്ഥാന അവാര്‍ഡ് ജേതാക്കളെ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് ആദരിക്കും. വാര്‍ത്തസമ്മേളനത്തില്‍ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ സുരേഷ് മാത്യൂ, ലൂക്ക വി വി, സണ്ണി കരിവേലിക്കല്‍, സിബി വലിയമറ്റം എന്നിവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it