റയില്‍വേ ബജറ്റ് നിരാശാജനകം: പാസഞ്ചേഴ്‌സ് അസോസിയേഷന്‍

തിരുവനന്തപുരം: റയില്‍വേ ബജറ്റ് കേരളത്തിലെ യാത്രക്കാരെ നിരാശപ്പെടുത്തിയതായി റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പരവൂര്‍ സജീബ് പറഞ്ഞു.
കേരളത്തിലെ യാത്രക്കാരുടെ വിവിധ ആവശ്യങ്ങള്‍ ബജറ്റില്‍ അവഗണിച്ചു. യാത്രക്കാര്‍ അനുഭവിക്കുന്ന നിരന്തരമായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് പുതിയ ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിക്കാത്തത് പ്രതിഷേധാര്‍ഹമാണ്.
ഓട്ടോമാറ്റിക് സിഗ്നലിങ് സംവിധാനം, ശബരി റെയില്‍ പ്രൊജക്ട്, എറണാകുളം -ഷൊര്‍ണൂര്‍ സെക്ഷനില്‍ മൂന്നും നാലും ലെയിനുകള്‍, നേമത്തും കോട്ടയത്തും പുതിയ ടെര്‍മിനലുകള്‍, കഞ്ചിക്കോട് കോച്ചു ഫാക്ടറി, ചേര്‍ത്തലയിലെ വാഗണ്‍ നിര്‍മാണ യൂനിറ്റ,് കൂടുതല്‍ മെമു സര്‍വീസുകള്‍, പുനലൂര്‍-ചെങ്കോട്ട ഗേജ് മാറ്റം പൂര്‍ത്തീകരണം, മംഗലാപുരം മുതല്‍ നാഗര്‍കോവില്‍ വരെ ഇരട്ടപ്പാതയും വൈദ്യൂതീകരണവും പൂര്‍ത്തിയാക്കല്‍ എന്നിവയാണ് കേരളത്തില്‍ നിന്ന് പ്രധാനമായി ഉന്നയിക്കപ്പെട്ടിരുന്നത്.
Next Story

RELATED STORIES

Share it