റമൂവാലിയയുടെ രാജി അകാലിദളിന് തിരിച്ചടി

ചണ്ഡീഗഡ്: അകാലിദളിന്റെ മുതിര്‍ന്ന നേതാവ് ബല്‍വന്ത് സിങ് റമൂവാലിയയുടെ രാജി പാര്‍ട്ടിക്ക് വന്‍ തിരിച്ചടിയായി. യുപിയിലെ സമാജ്‌വാദി സര്‍ക്കാരില്‍ മന്ത്രിയാവാനാണ് അദ്ദേഹം അകാലിദളില്‍നിന്നു രാജിവച്ചത്. റമൂവാലിയയുടെ രാജി അകാലിദള്‍വൃത്തങ്ങളില്‍ അമ്പരപ്പ് സൃഷ്ടിച്ചു.

തന്റെ രാജിക്കത്ത് പാര്‍ട്ടി അധ്യക്ഷന് അയച്ചിട്ടുണ്ടെന്ന് റമൂവാലിയ പറഞ്ഞു. സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായംസിങ് യാദവിനോട് തനിക്ക് അങ്ങേയറ്റം ആദരവുണ്ട്. അദ്ദേഹം തന്റെ സേവനം ആവശ്യപ്പെട്ടാല്‍ നിരസിക്കാനാവില്ല. 1996ല്‍ എംപി പോലുമല്ലാത്ത തന്നെ കേന്ദ്രമന്ത്രിയാക്കിയതിനു കാരണക്കാരന്‍ മുലായംസിങാണ്. അകാലിദളിനോട് വിരോധവുമില്ലെന്നും റമൂവാലിയ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ പറഞ്ഞു.
എന്നാല്‍, റമൂവാലിയയുടെ രാജി കിട്ടിയിട്ടില്ലെന്നാണ് അകാലിദളിന്റെ മുതിര്‍ന്ന നേതാവ് മഹേഷ് ഇന്ദര്‍സിങ് പറഞ്ഞത്. റമൂവാലിയയുടെ രാജി അകാലിദളിനെ ബാധിക്കുകയില്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രേംസിങ് ചന്ദുമജ്ര പറഞ്ഞു.
Next Story

RELATED STORIES

Share it