Kottayam Local

റമദാന്‍ വ്രതാനുഷ്ടാനങ്ങള്‍ക്കു തുടക്കമായി; വിശ്വാസികള്‍ ആത്മസംസ്‌കരണത്തില്‍

എന്‍ പി അബ്ദുല്‍ അസീസ്

ചങ്ങനാശ്ശേരി: ദൈവാനുഗ്രഹങ്ങളുടെ പെരുമഴക്കാലമായ പരിശുദ്ധ റമദാന്‍ വ്രതാനുഷ്ടാനങ്ങള്‍ക്കു തുടക്കമായി. ഇതോടെ വിശ്വാസികള്‍ ആത്മസംസ്‌കരണത്തിനുള്ള തയ്യാറെടുപ്പിലായി. ശഅ്ബാന്റെ അസ്തമയത്തില്‍ റമദാന്‍ മാസപ്പിറവി മാനത്ത് ദൃശ്യമായതോടെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ വരാനിരിക്കുന്ന 30 ദിനരാത്രങ്ങള്‍ പള്ളികളും ഭവനങ്ങളുമെല്ലാം സദാപ്രാര്‍ഥനാ നിര്‍ഭരമാവും. അഞ്ചു നേരങ്ങളിലെ നമസ്‌കാരങ്ങള്‍ക്കും പള്ളികളില്‍ അനുഭവപ്പെടുന്ന വന്‍തിരക്കു മുന്നില്‍ക്കണ്ട് കൂടുതല്‍പേരെ ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ പള്ളിക്കകത്തും പുറത്തും കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിക്കഴിഞ്ഞു.
തറാവീഹ്, തഹജ്ജുദ് നമസ്‌കാരങ്ങള്‍ക്കും മറ്റുപ്രത്യേക പ്രാര്‍ഥനകള്‍ക്കുമായി ആയിരങ്ങളാവും എത്തുക. തറാവീഹ് നമസ്‌കാരങ്ങള്‍ക്ക് സ്ത്രീകള്‍ക്കു പങ്കെടുക്കാനും പളളികളില്‍ പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
താലൂക്കിലെ പ്രധാന പള്ളികളായ ചങ്ങനാശ്ശേരി പഴയപള്ളി, പുതൂര്‍പ്പള്ളി, പായിപ്പാട് മുസ്‌ലിം ജമാഅത്ത് പള്ളി, തെങ്ങണാ,വടക്കേക്കര,പത്തനാട തുടങ്ങിയ സ്ഥലങ്ങളിലെ ജമാഅത്തു പള്ളികളിലും പരിശുദ്ധ റംസാനെ വരവേല്‍ക്കുവാനും വിശ്വാസികള്‍ക്കു നമസ്‌ക്കാരത്തിനും നോമ്പുതുറക്കുമായി വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
Next Story

RELATED STORIES

Share it