റമദാന്‍ വ്രതം തിങ്കളാഴ്ച തുടങ്ങും: ഹിജ്‌രി കമ്മിറ്റി

കോഴിക്കോട്: ആറിന് തിങ്കളാഴ്ച റമദാന്‍ വ്രതം ആരംഭിക്കുമെന്ന് ഹിജ്‌രി കമ്മിറ്റി ഓഫ് ഇന്ത്യ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഒരു ചന്ദ്രമാസത്തിലെ ദിവസങ്ങളുടെ എണ്ണം നിശ്ചയിക്കുന്നത് ചന്ദ്രക്കലകളുടെ അടിസ്ഥാനത്തിലാണ്. നിലവിലുള്ള ശഅ്ബാന്‍ മാസത്തില്‍ 29 കലകളെ കാണാന്‍ കഴിയും. 30ാം ദിവസമായ അഞ്ചിന് ഞായറാഴ്ച അമാവാസി ആയതിനാല്‍ ചന്ദ്രക്കല കാണുകയില്ല. അന്ന് ശഅ്ബാന്‍ മാസം അവസാനിക്കുന്നതും റമദാന്‍ മാസം പിറക്കുന്നതുമാണ്. അതിനാല്‍ തിങ്കളാഴ്ച വ്രതം തുടങ്ങും.
Next Story

RELATED STORIES

Share it