kasaragod local

റമദാന്‍ വിപണിയില്‍ തിരക്കേറി; നഗരം വീര്‍പ്പുമുട്ടി

കാസര്‍കോട്: നോമ്പ് അവസാന പത്തിലെത്തിയതോടെ പെരുന്നാള്‍ വസ്ത്രങ്ങള്‍ വാങ്ങാനെത്തുന്നവരുടെ തിരക്ക് കൊണ്ട് നഗരം വീര്‍പ്പുമുട്ടി. രാവിലെ 10ന് തുടങ്ങുന്ന തിരക്ക് നോമ്പ് തുറക്കുന്ന സമയം വരെ സജീവമാകുന്നു. പെരുന്നാള്‍ അടുത്തതോടെ കടകള്‍ രാത്രി ഏഴിന് ശേഷവും തുറന്ന് പ്രവര്‍ത്തിക്കുന്നു. കാസര്‍കോട്ടെ വിപണിയില്‍ വസ്ത്രങ്ങള്‍ പ്രധാനമായും എത്തുന്നത് മുംബൈ, ബാംഗ്ലൂര്‍ നഗരങ്ങളില്‍ നിന്നാണ്.
കഴിഞ്ഞ തവണയേക്കാള്‍ വിലകള്‍ വര്‍ധിച്ചുണ്ടെങ്കിലും സാധനങ്ങള്‍ വാങ്ങാനുള്ള തിരക്കിലാണ് സ്ത്രീകള്‍. ചൂരിദാര്‍, സാരി, ജീന്‍സ്, ടീ ഷര്‍ട്ട്, കുഞ്ഞുടുപ്പുകള്‍ തുടങ്ങി വൈവിധ്യമാര്‍ന്നതും ഗുണനിലവാരമുള്ളതുമായ വസ്ത്രങ്ങള്‍ വാങ്ങാനാണ് ആള്‍ക്കാര്‍ ഏറേ എത്തുന്നത്. യുവതി-യുവാക്കളെലക്ഷ്യമിട്ട് ഫാഷന്‍ വസ്ത്രങ്ങളും വിപണി കയ്യടക്കിയിട്ടുണ്ട്.
സാധാരണക്കാര്‍ക്ക് ആശ്വാസമായി ഫുട്പാത്ത് കച്ചവടവും സജീവമാണ്. എന്നാല്‍ ഇ ടയ്ക്കിടെ പെയ്യന്ന മഴ കച്ചവടക്കാരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. തിരക്ക് വര്‍ധിച്ചതോടെ പല സ്ഥലങ്ങളിലും ഗതാഗത സ്തംഭനവും പതിവാണ്. ഇതിനെ നിയന്ത്രിക്കാന്‍ ആവശ്യമായ ട്രാഫിക് പോലിസ് ഇല്ലാത്തതിനാല്‍ വാഹന-കാല്‍ നടയാത്രക്കാരെ ദുരിതത്തിലാഴ്ത്തുന്നു.
Next Story

RELATED STORIES

Share it