Flash News

റമദാന്‍ പ്രമാണിച്ച് തടവുകാരെ മോചിപ്പിച്ച സംഭവം: മോഡിയുടെ നേട്ടമാക്കിയ സുഷമ അപഹാസ്യയായി

റമദാന്‍ പ്രമാണിച്ച് തടവുകാരെ മോചിപ്പിച്ച സംഭവം: മോഡിയുടെ നേട്ടമാക്കിയ സുഷമ അപഹാസ്യയായി
X
sushama-new

റമദാന്‍ പ്രമാണിച്ച് ജയില്‍ തടവുകാരെ മോചിപ്പിക്കുന്ന അറബ് രാജ്യങ്ങളുടെ നടപടി ഇന്ത്യന്‍ സര്‍ക്കാരിന്റെ നേട്ടമായി അവതരിപ്പിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വാരാജ് അപഹാസ്യയായി. [related]
റമദാന്‍ മാസത്തിന്റെ പവിത്രത പരിഗണിച്ച് ഖത്തര്‍ ഭരണകൂടം 23 ഇന്ത്യന്‍ തടവുകാരെ കഴിഞ്ഞ ദിവസം ജയില്‍ മോചിതരാക്കിയിരുന്നു. ഇത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അഭ്യര്‍ത്ഥന മാനിച്ചാണെന്ന തരത്തില്‍ സുഷമ സ്വരാജ് ട്വിറ്ററിലൂടെയാണ് അവകാശവാദം ഉന്നയിച്ചത്.

പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന മാനിച്ച് ഇന്ത്യന്‍ തടവുകാരെ മോചിപ്പിച്ചതിന് ഖത്തറിന് നന്ദി എന്നായിരുന്നു സുഷമയുടെ ട്വീറ്റ്.



ഇക്കാര്യം പിന്നീട് പല ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കേന്ദ്ര സര്‍ക്കാറിന്റെ നേട്ടമായി പ്രചരിപ്പിച്ച് ബിജെപി നേതാക്കളും പ്രവര്‍ത്തകരും സോഷ്യല്‍മീഡിയയില്‍ ആഘോഷവും ആരംഭിച്ചു. ഇതിനെ പ്രവാസി ഇന്ത്യക്കാര്‍ സോഷ്യല്‍ മീഡിയകളില്‍ പൊളിച്ചടക്കുകയായിരുന്നു. ഖത്തര്‍ അടക്കമുള്ള അറബ് രാജ്യങ്ങളില് ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കുന്നത് ഇത് ആദ്യത്തെ സംഭവമല്ല. 2013ല്‍ 17 ഇന്ത്യക്കാരുള്‍പ്പെടെ 54 തടവുകാര്‍ക്കാണ് റമദാന്‍ പ്രമാണിച്ച് മോചനം ലഭിച്ചിരുന്നത്. 2014 റമദാനില്‍ 14 ഇന്ത്യക്കാരേയും മോചിപ്പിച്ചിരുന്നു. കഴിഞ്ഞ റമദാനില്‍ ഏഴു പേരെയും ഖത്തര്‍ ദേശീയദിനാചരണത്തോടനുബന്ധിച്ച് 12 പേരെയും മോചിപ്പിച്ചിരുന്നു.

sushama joke
Next Story

RELATED STORIES

Share it