Ramadan Special

റംസാന്‍ ഉപവാസം മാനസിക-ശാരീരിക ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു ഉത്തമം

റംസാന്‍ ഉപവാസം മാനസിക-ശാരീരിക ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു ഉത്തമം
X




[caption id="attachment_92025" align="alignleft" width="146"] ഡോ.കെ രാമചന്ദ്രന്‍പിള്ള[/caption]

ശരീരം, മനസ്സ്, ആത്മാവ് ഇവകളുടെ ശരിയായ പ്രസരിപ്പുണ്ടെങ്കില്‍ മാത്രമെ ഒരു പൂര്‍ണ്ണ മനുഷ്യനാകുകയുള്ളൂ.മനുഷ്യനില്‍ ബാഹ്യ അവയവങ്ങളും ധാരാളം ആന്തരിക അവയവങ്ങളും ഉണ്ടല്ലോ.ഈ അവയവങ്ങളുടെയെല്ലാം പ്രവര്‍ത്തനങ്ങള്‍കൊണ്ടാണ് ജീവന്‍ നിലനില്‍ക്കുന്നതും മാനസിക പ്രവര്‍ത്തനങ്ങളും മസ്തിഷ്‌ക്കത്തിന്റെയും അവയോടു ചേര്‍ന്നുള്ള നാടീവ്യൂഹത്തിന്റെയുമെല്ലാം പ്രവര്‍ത്തനങ്ങളും നടക്കുന്നതും. എന്നാല്‍ ഇവ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ ബാഹ്യഅവയവങ്ങള്‍ക്കും ആന്തരിക അവയവങ്ങള്‍ക്കും മറ്റെല്ലാ നാടീവ്യൂഹങ്ങള്‍ക്കും വിശ്രമം അത്യാവശ്യമാണ്. ഇതിനായി ദൈവം മനുഷ്യനു കല്‍പ്പിച്ചു നല്‍കിയ വരമാണ് നിദ്ര,അല്ലെങ്കില്‍ ഉറക്കം. ഒരു ദിവസത്തിന്റെ പകുതിഭാഗം മനുഷ്യമനസ്സു പ്രയത്‌നിച്ചാല്‍ പകുതിദിവസം ഉറക്കത്തില്‍ ഒരുപാട് വിശ്രമം കണ്ടെത്തുന്നു. മുഴുവന്‍ സമയവും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഇതര ആന്തരിക അവയവങ്ങളായ ഹൃദയം,ആമാശയം,ചെറുകുടല്‍,വന്‍കുടല്‍,പിത്തസഞ്ചി രക്തധമനികള്‍ ഇവകള്‍ക്കെല്ലാം പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ വിശ്രമം അത്യന്താപേക്ഷിതമാണ്. ഉപവാസത്തില്‍കൂടിയും വ്യതാനുഷ്ടാനങ്ങളില്‍കൂടിയും ഇവക്കുവിശമം ലഭിക്കുമ്പോള്‍ പ്രര്‍ത്ഥനകളില്‍ക്കൂടി മനസ്സിന് ശാന്തിയും സമാധാനവും കൈവരിക്കുന്നു. പൗരാണികകാലങ്ങളായ േത്രതായുഗത്തിലും ദ്വാപരയുഗത്തിലും ഇത്തരം വൃതാനുഷ്ടനങ്ങള്‍ നിലനിന്നിരുന്നതായികാണാം.പ്രാചീനകാലത്ത് ഋഷിവര്യന്‍മാരും മഹര്‍ഷിമാരും തപസ്സ് എന്ന നാമകരണത്തില്‍ക്കൂടിയായിരുന്നു അവര്‍ ഇവകള്‍ സായത്തമാക്കിയിരുന്നത്. ഈ കര്‍മ്മങ്ങള്‍കൊണ്ട് ലഭിക്കുന്ന കഴിവുകള്‍ അഥവാ സിദ്ധികള്‍ അവശത അനുഭവിക്കുന്ന സഹജീവികള്‍ക്കു വരമായി നല്‍കി സഹായിക്കുവാനും അവര്‍ക്കു കഴിയുമായിരുന്നു.നാം ഉപവാസം എടുക്കുമ്പോള്‍ സഹജീവികളുടെ വിശപ്പറിയാനും നമുക്കുകഴിയുന്നു.
വിശുദ്ധ റംസാന്‍ വൃതാനുഷ്ടാനങ്ങള്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നത് പാവപ്പെട്ടവന്റെ വിശപ്പ് എന്തെന്നു പണക്കാരനുംകൂടി മനസ്സിലാക്കുവാനുള്ള പ്രേരണയാണ്. ഇത് മനുഷ്യനിലെ സാമൂഹികബോധത്തെ ഉണര്‍ത്തുന്നു. അങ്ങനെ നല്ല മനസ്സിന്റെ ഉടമകളായിത്തീരാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നു. റംസാന്‍ വ്രതാനുഷ്ടാനം ആരംഭിക്കുന്നത് ചന്ദ്രപ്രഭയെ ആസ്പദമാക്കിയാണെന്നുള്ളത് മനുഷ്യന്‍ ഘടികാരം കണ്ടുപിടിക്കുന്നതു മുമ്പെതന്നെ ഉപവാസ-വൃതശുദ്ധി ഉണ്ടായിരുന്നു എന്നതിനു തെളിവുകൂടിയാണ് ഇത്.ശരീരത്തില്‍ കുമിഞ്ഞുകൂടുന്ന ദുര്‍മേദസ്സുകള്‍ വലിയതോതില്‍ കുറയാന്‍ റംസാന്‍ വൃതാനുഷ്ടാനങ്ങളിലൂടെ സഹായകമാകും.ആന്തരിക അവയവങ്ങള്‍ക്കു ശരിയായ ആരോഗ്യം വീണ്ടെുക്കാനും അതിലൂടെ സാധിക്കുന്നു. ശരിയായ രീതിയില്‍ ദൈവത്തിങ്കലേക്ക് അടുക്കാനും ഈ വൃതാനുഷ്ടാനത്തിലൂടെ മനുഷ്യനു കഴിയും.വൃതാനുഷ്ടാനവേളകളില്‍ കണ്ണും കാതും ഹൃദയവുമെല്ലാം അതീവ സൂഷ്മതപാലിക്കണമെന്നാണ് നിയമം. ഇത് അനാശാസ്യങ്ങളില്‍ നിന്നുമാത്രമല്ല,അധര്‍മ്മങ്ങളില്‍ നിന്നും അഹങ്കാരങ്ങളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കുവാനും അവന് പ്രേരണയാകും. ഭൂമിയില്‍ ശാന്തതകൈവരിക്കാനും ഇടയാക്കും. പരസ്പരം സ്‌നേഹത്തോടെ കഴിയാനും മനുഷ്യന് പ്രചോദനമാകും. മനസ്സും ശരീരവും ഒരു പോലെ ശക്തമായ നിലയില്‍ നിയന്ത്രിക്കുന്നതോടെ മനുഷ്യന്റെ രക്തസഞ്ചാരം നിയന്ത്രിക്കുകയും അമിത പ്രഷര്‍, കൊളസ്‌ട്രോള്‍ തുടങ്ങിയ രോഗങ്ങളില്‍ നിന്നും അവനു മുക്തിനേടാനുമാവും. ശരീരശുദ്ധിയോടെ നിരന്തരമുള്ള പ്രാര്‍ത്ഥന ശാരീരികമായ ആരോഗ്യം നിലനിര്‍ത്താനും കലങ്ങിമറിഞ്ഞ ഹൃദയങ്ങളില്‍ സമ്പൂര്‍ണ ശാന്തത കൈവരിക്കാനും മനുഷ്യനാകും.ഒരു യഥാര്‍ത്ഥ മനുഷ്യനായി ജീവിക്കുവാനുള്ള ഒരു ഉള്‍പ്രേരണ റംസാന്‍ വൃതാനുഷ്ടനങ്ങളിലൂടെ സാധ്യമാകും. എന്നാല്‍ വൃതാനുഷ്ടനങ്ങള്‍ക്കു ശേഷവും ഇവ നിലനിര്‍ത്തിക്കൊണ്ടുപോയെങ്കില്‍ മാത്രമെ ഇത്തരം വൃതാനുഷ്ടനങ്ങളുടെ യഥാര്‍ത്ഥ ഫലം ലഭിക്കുകയുള്ളൂ.ലോകത്തെമ്പാടുമുള്ള മനുഷ്യര്‍ ഒരേവേളയിലാണ് റംസാന്‍ വൃതാനുഷ്ടാനം നിര്‍വ്വഹിക്കുന്നതു എന്നതുകൊണ്ട് അതിരുകള്‍ക്കപ്പുറത്തേക്ക് മനുഷ്യരെല്ലാം ഒന്നാണെന്ന സന്ദേശം മാത്രമല്ലാ കോടാനുകോടിയുടെ ആസ്തികള്‍ ഉള്ളവനും ഒന്നുമില്ലാത്ത സാധാരണക്കാരനും ദൈവസന്നിധിയില്‍ തുല്യരാണെന്ന ചിന്തയും മനുഷ്യനില്‍ സൃഷ്ടിക്കാനും ഇതിലൂടെ സാധ്യമാകുന്നു. ചുരുക്കത്തില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു മാത്രമല്ലാ,സാമൂഹിക-സാമ്പത്തിക -മാനസിക മേഖലകളിലെല്ലാം റംസാന്‍ വൃതാനുഷ്ടാനും ഏറ ഫലപ്രദമാണെന്നാണ് കണ്ടുവരുന്നത്. ഇത് എല്ലാ മനുഷ്യരും ശരിയായ അര്‍ത്ഥത്തില്‍ അനുഷ്ടിച്ചാല്‍ മനുഷ്യസമൂഹത്തിനാകെ ഗുണപ്രദമാകും എന്നതില്‍ സംശയമില്ല.
(ലേഖകന്‍ കോട്ടയം കുറിച്ചിയിലെ ഹോമിയോപതിക് മെഡിക്കല്‍ കോളേജിലെ പ്രിന്‍സിപ്പളായിരുന്നു)
Next Story

RELATED STORIES

Share it