രോഹിത് വെമുല സ്മാരകം പൊളിച്ചുമാറ്റാന്‍ നീക്കം

രോഹിത് വെമുല സ്മാരകം  പൊളിച്ചുമാറ്റാന്‍ നീക്കം
X
rohith-vemula-memorial_650x400_81459397302

ഹൈദരാബാദ്: രോഹിത് വെമുലയുടെ സ്മാരകം പുതിയ വിവാദ കേന്ദ്രമാവുന്നു. 26 കാരനായ രോഹിത് വെമുല സ്വയം ജീവനൊടുക്കിയ ഹോസ്റ്റലില്‍ നിന്നും അധികം അകലെയല്ലാതെയാണ് ഈ സ്മാരകം. ഇവിടെ ഉയര്‍ത്തിയ തമ്പില്‍ രോഹിതിന്റെ പടങ്ങളും, ഓര്‍മക്കുറിപ്പുകളും, സിമന്റ് സ്തൂപവുമെല്ലാം ചേര്‍ത്ത് സഹപാഠികള്‍ സ്മാരകമാക്കി മാറ്റി.
ഈ സ്മാരകം അനുമതി കൂടാതെ സ്ഥാപിച്ചതാണെന്നാണ് യൂനിവേഴ്‌സിറ്റി അധികൃതരുടെ നിലപാട്. നിയമവിരുദ്ധമായി ഉയര്‍ത്തിയ എല്ലാം നീക്കം ചെയ്യാന്‍ അധികൃതര്‍ നിര്‍ദേശിച്ചതായാണ് വിവരം. ഗവേഷണ വിദ്യാര്‍ഥിയായ രോഹിത് വെമുലയുടെ പേരില്‍ ഉയര്‍ത്തിയ സ്മാരകം നീക്കം ചെയ്യുമെന്നതിന്റെ വ്യക്തമായ സൂചനയാണ് അധികൃതരുടെ നടപടി.
രോഹിത് വെമുല സ്മാരകത്തിന് നേരെ അത്തരമൊരു നീക്കം നടന്നാല്‍ ജനുവരിയില്‍ വെമുല ആത്മഹത്യ ചെയ്തതിന് ശേഷം കാംപസിലുണ്ടായ സംഘര്‍ഷത്തേക്കാള്‍ രൂക്ഷമാവും സ്ഥിതിയെന്നുറപ്പാണ്. തന്നെപ്പോലുള്ള ദലിതര്‍ നേരിടുന്ന ജാതി വിവേചനത്തിനെതിരേ വെമുല പരാതി ഉന്നയിച്ചിട്ടും നിസ്സംഗത പാലിച്ച അധികൃതര്‍ക്ക് നേരെ ഒരു സംഘം വിദ്യാര്‍ഥികളും അധ്യാപകരും ഇപ്പോള്‍ തന്നെ പോരാട്ടം നയിക്കുകയാണ്.
വൈസ് ചാന്‍സലര്‍ അപ്പാറാവുവിന്റെ ഓഫിസ് ആക്രമിച്ചുവെന്ന് ആരോപിച്ച് ഇരുപതിലേറെ വിദ്യാര്‍ഥികളെ ഏതാനും ദിവസം മുമ്പ് പോലിസ് തടവിലാക്കിയിരുന്നു. പോലിസ് അവരെ നേരിട്ട രീതിയും നിരവധി ദിവസം തടവിലിട്ടതും യൂനിവേഴ്‌സിറ്റിയിലെ ക്ലാസുകള്‍ സ്തംഭിപ്പിച്ചു.വെമുല സ്മാരകം നീക്കം ചെയ്യാന്‍ അവര്‍ ശ്രമിച്ചാല്‍ രാജ്യത്തെങ്ങും അതിന്റെ പ്രത്യാഘാതങ്ങളുണ്ടാവുമെന്ന് രോഹിതിന്റെ സുഹൃത്ത് സുങ്കന്ന പറഞ്ഞു.
നിയമവിരുദ്ധമായ എല്ലാം നീക്കം ചെയ്യേണ്ടതുണ്ട്. എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ അതിന് ഒരുങ്ങുന്നില്ല. ആദ്യം നോട്ടീസ് നല്‍കും. പിന്നീട് നീക്കം ചെയ്യുമെന്ന് വൈസ് ചാന്‍സലര്‍ അപ്പാറാവു സ്ഥിരീകരിച്ചതായി വാര്‍ത്താ ചാനല്‍ റിപോര്‍ട്ട് ചെയ്തു. പുറത്തുനിന്നുള്ളവരുടെ കാമ്പസിലെ സന്ദര്‍ശനത്തിന് ഏര്‍പ്പെടുത്തിയ നിരോധനം ഏപ്രില്‍ അവസാനം വരെ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ ചെയര്‍മാന്‍ കനയ്യകുമാറിന്റെ സന്ദര്‍ശനം തടയുന്നതിനായാണ് കാംപസില്‍ പ്രവേശന നിരോധനം ഏര്‍പ്പെടുത്തിയത്.
Next Story

RELATED STORIES

Share it