രോഹിത് വെമുല ദലിതനാണെന്ന് ഔദ്യോഗിക രേഖ

ഹൈദരാബാദ്: ആത്മഹത്യചെയ്ത ഹൈദരാബാദ് സര്‍വകലാശാല ഗവേഷണവിദ്യാര്‍ഥി രോഹിത് വെമുല ദലിതനാണെന്ന് ഔദ്യോഗിക രേഖ. ഗുണ്ടൂര്‍ ജില്ലാ കലക്ടര്‍ കാന്തിലാല്‍ ദാന്തെ ദേശീയ പട്ടികജാതി കമ്മീഷന് സമര്‍പ്പിച്ച റിപോര്‍ട്ടിലാണു രോഹിത് ആന്ധ്രപ്രദേശില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന ഹിന്ദു മാല ജാതിയില്‍പ്പെട്ടവനാണെന്നും അദ്ദേഹത്തിന്റെ കുടുംബം ദാരിദ്ര്യരേഖയ്ക്കു താഴെയാണെന്നും സാക്ഷ്യപ്പെടുത്തിയത്.
ഈവര്‍ഷം ഏപ്രിലില്‍ നടത്തിയ അഭിമുഖങ്ങളുടെയും വസ്തുതാന്വേഷണത്തിന്റെയും അടിസ്ഥാനത്തിലാണ് റിപോര്‍ട്ട് തയ്യാറാക്കിയത്. ദേശീയ പട്ടികജാതി കമ്മീഷനെ കൂടാതെ പോലിസ് കമ്മീഷണര്‍ സി വി ആനന്ദ് മുമ്പാകെയും റിപോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it