രോഹിത് വെമുലെയുടെ ആത്മഹത്യ; അശോക് വാജ്‌പേയി ഡിലിറ്റ് ബിരുദം തിരിച്ചുനല്‍കി

രോഹിത് വെമുലെയുടെ ആത്മഹത്യ; അശോക് വാജ്‌പേയി ഡിലിറ്റ് ബിരുദം തിരിച്ചുനല്‍കി
X






ashok-vajpayee
ഹൈദരാബാദ്: ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയിലെ ദളിത് വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധത്തില്‍ പങ്കുചേര്‍ന്ന് പ്രശസ്ത കവി അശോക് വാജ്‌പേയി തന്റെ ഡിലിറ്റ് ബിരുദം ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയ്ക്ക് തിരിച്ചുനല്‍കി. കല്‍ബുര്‍ഗിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് വാജ്‌പേയ് 2015ല്‍ സാഹിത്യ അക്കാദമി അവാര്‍ഡും തിരിച്ചുനല്‍കിയിരുന്നു.

''ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയുടെ ദളിത് വിരുധസമീപനം യുവഗവേഷകന്റെ ആത്മഹത്യയിലാണ് എത്തിച്ചത്. ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയുടെ ബഹുമതി പട്ടികയില്‍ ഞാനെങ്ങിനെയാണ് തുടരേണ്ടതെന്നും ആശോക് വാജ്‌പേയി ചോദിക്കുന്നു.

സംഭവത്തില്‍ യൂനിവേഴ്‌സിറ്റി അന്വേഷിച്ച് തെളിഞ്ഞിട്ടും ഒന്നും ചെയ്യാനായില്ല. വിദ്യാര്‍ത്ഥികളെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കി. അവര്‍ ഹോസ്റ്റലിന് പുറത്ത് ടെന്റു കെട്ടിയാണ് താമസിച്ചത്. നിങ്ങള്‍ വിദ്യാര്‍ത്ഥികളെ ഇങ്ങിനെയാണോ കൈകാര്യം ചെയ്യുന്നതെന്നും അദേഹം ചോദിച്ചു.
Next Story

RELATED STORIES

Share it