രോഹിത്തിന്റെ കുടുംബത്തിന് ഹൈദരബാദ് യൂണിവേഴ്സിറ്റിയില്‍ വീണ്ടും വിലക്ക്
BY midhuna mi.ptk29 April 2016 8:20 AM GMT
X
midhuna mi.ptk29 April 2016 8:20 AM GMT
[related]
ഹൈദരാബാദ്: രോഹിത്ത് വെമുലയുടെ അമ്മയ്ക്കും സഹോദരനും വീണ്ടും വിലക്ക് ഏര്‍പ്പെടുത്തി ഹൈദരാബാദ് യൂണിവേഴ്സിറ്റി. അബേദ്കര് ജയന്തി ആഘോഷത്തോടനുബന്ധിച്ച് യൂണിവേഴ്സിറ്റിയില്‍ നടത്തിയ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഇരുവരും. അബേദ്കര് സ്റ്റുഡന്റ്സ് അസോസിയേഷന്റെ ക്ഷണം സ്വീകരിച്ചെത്തിയ ബി.ആര് അബേദ്കറിന്റെ കൊച്ചുമകനായ പ്രകാശ് അബേദ്കറിനും യൂണിവേഴ്്സിറ്റി പ്രവേശനം നിഷേധിച്ചു.
ബുദ്ധമതം സ്വീകരിച്ചതിനു ശേഷം ആദ്യമായാണ് ഇവിടെ വരുന്നതെന്നും അതുകൊണ്ട് തന്നെ രോഹിത്തിന്റെ സ്മാരകത്തില്‍ പൂക്കളര്പ്പിക്കണമെന്നും അമ്മ രാധിക പറഞ്ഞു. ഇതുവരെ തങ്ങളെ ക്യാമ്പസില്‍ കയറ്റാന്‍ അധികൃതര്‍ തയ്യാറായിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന അബേദകര് ജയന്തി ആഘോഷം നടക്കുന്ന ഈ വേളയില്‍ തന്നെ അദ്ദേഹത്തിന്റെ സ്വന്തം പേരക്കുട്ടിയെപോലും ക്യാമ്പസില്‍ പ്രവേശിപ്പിക്കാത്ത സര്‍വകലാശാല അധികൃതരുടെ നടപടി ലജ്ജാവഹമാണെന്ന് രോഹിത്തിന്റെ സഹോദരന് രാജ പറഞ്ഞു.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT