Flash News

രോഹിത്തിന്റെ ആത്മഹത്യ; ഹൈദരാബാദ് സര്‍വകലാശാലയില്‍ ഏഴു വിദ്യാര്‍ത്ഥികള്‍ അനിശ്ചിതകാല നിരാഹാരസമരം തുടങ്ങി

രോഹിത്തിന്റെ ആത്മഹത്യ; ഹൈദരാബാദ് സര്‍വകലാശാലയില്‍ ഏഴു വിദ്യാര്‍ത്ഥികള്‍ അനിശ്ചിതകാല നിരാഹാരസമരം തുടങ്ങി
X
rohitin

[related]



ഹൈദരാബാദ്;ദലിത് വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ ആത്മഹത്യയില്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഹൈദരാബാദ് സര്‍വകലാശാലയില്‍ ഏഴു വിദ്യാര്‍ത്ഥികള്‍ ഇന്നു മുതല്‍ അനിശ്ചിതകാല നിരാഹാരസമരം തുടങ്ങി. വിദ്യാര്‍ത്ഥികളുടെ ജോയിന്റ് ആക്ഷന്‍ കമ്മിറ്റിയ്ിലെ വിദ്യാര്‍ത്ഥികളാണ് സമരം  തുടങ്ങിയത്.
നാളെ ചലോ  എച്ച്‌സിയു മാര്‍ച്ചും നടത്താന്‍ വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചിട്ടുണ്ട്. നേരത്തെ നാലു ദിവസമായി നിരാഹാരം നടത്തിയ വിദ്യാര്‍ത്ഥികളുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന്് ഇവരെ നിര്‍ബന്ധപൂര്‍വ്വം കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്നാണ് പുതിയ നിരാഹാര സമരം ഇന്നു തുടങ്ങിയത്.
അതിനിടെ സര്‍ക്കാര്‍ നല്‍കിയ എട്ടു ലക്ഷം രൂപം രോഹിത്തിന്റെ മാതാവ് വേണ്ടെന്ന് വച്ചു. കൂടാതെ താന്‍ ദലിത് വിഭാഗത്തില്‍പ്പെട്ടതാണെന്ന് അവര്‍ വീണ്ടും പറഞ്ഞു. രോഹിത് വെമുല ദലിതനല്ല എന്ന ചില ആരോപണങ്ങള്‍ രംഗത്ത് വന്നതിനെ തുടര്‍ന്നാണ് അവരുടെ മാതാവ് ഇന്ന് താന്‍ പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവരാണെന്നും താനും മൂന്നു കൂട്ടികളും ആചരിച്ചുപോരുന്നത് മാലാ എന്ന പിന്നാക്കവിഭാഗ ജാതിയുടെ ആചാരങ്ങളാണെന്നും അവര്‍ പറഞ്ഞു.
തന്നെ ചെറുപ്പത്തില്‍ വാധേര വിഭാഗത്തിലുള്ള കുടുംബം ദത്തെടുത്തിരുന്നു. താന്‍ വിവാഹം ചെയ്തതും വാധേരേ വിഭാഗത്തില്‍പ്പെട്ട ആളെയാണ്. എന്നാല്‍ ചില സ്വകാര്യ പ്രശ്‌നങ്ങളാല്‍ ഞങ്ങള്‍ വേര്‍ പിരിഞ്ഞു. എന്നാല്‍ തന്റെ മൂന്നു മക്കളെയും വളര്‍ത്തിയത് മാലാ എന്ന പിന്നാക്കവിഭാഗത്തിന്റെ ആചാര പ്രകാരമാണെന്നും അവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it