രോഹിതിന്റെ അമ്മയും സഹോദരനും ജിഷയുടെ മാതാവിനെ സന്ദര്‍ശിച്ചു

പെരുമ്പാവൂര്‍: രോഹിത് വെമുലയുടെ മാതാവ് രാധിക വെമുലയും സഹോദരന്‍ രാജ വെമുലയും പെരുമ്പാവൂരില്‍ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട ജിഷയുടെ മാതാവ് രാജേശ്വരിയെ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ജിഷയുടെ മാതാവിന്റെ വേദന രാജ്യത്തിന്റെ ആകെ വേദനയാണെന്ന് രോഹിത് വെമുലയുടെ അമ്മ രാധിക വെമുല മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. തങ്ങളുടെ മകന്‍ മരിച്ചപ്പോള്‍ ഇനി ഇങ്ങനെയൊരു അവസ്ഥ ഒരു മാതാപിതാക്കള്‍ക്കും ഉണ്ടാവരുതെന്നു പ്രാര്‍ഥിച്ചതാണ്. എന്നാ ല്‍, വീണ്ടും ഇത്തരത്തിലൊരു അവസ്ഥ വന്നതില്‍ ദുഃഖമുണ്ട്. മകള്‍ നഷ്ടപ്പെട്ട ജിഷയുടെ അമ്മയുമായി തനിക്ക് വൈകാരികമായ ബന്ധമുണ്ട്. അവരുടെ വേദന തനിക്കു മനസിലാവും. നീതി ലഭിക്കുംവരെ പോരാടണം. രാജ്യത്ത് ദലിതുകള്‍ക്കു നേരെയുള്ള അക്രമം വര്‍ധിച്ചു വരുകയാണെന്നും അവര്‍ പറഞ്ഞു. കൊലയാളിയെ കണ്ടെത്തും വരെ പോരാട്ടം തുടരണമെന്നും രാധിക വെമുല പറഞ്ഞു. ജിഷയുടെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് അഞ്ച് ദിവസമായി എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ പെരുമ്പാവൂര്‍ ഡിെൈവഎസ്പി ഓഫിസിനു മുന്നില്‍ നടത്തിവരുന്ന രാപകല്‍ സമരവേദിയും രാധിക വെമുല സന്ദര്‍ശിച്ചു. മുന്‍ പ്രധാനമന്ത്രിയും ജെഡിഎസ് ദേശീയ അധ്യക്ഷനുമായ എച്ച് ഡി ദേവഗൗഡയും ആശുപത്രിയിലെത്തി ജിഷയുടെ അമ്മയെ സന്ദര്‍ശിച്ചു. പ്രതികളെ ഇതേവരെ പിടികൂടാന്‍ കഴിയാത്തത് കേരള പോലിസിന്റെ വീഴ്ചയാണെന്ന് ദേവഗൗഡ കുറ്റപ്പെടുത്തി. ജിഷയുടെ കുടുംബത്തിന് പാര്‍ട്ടി ധനസഹായം ന ല്‍കുമെന്നും ദേവഗൗഡ പറഞ്ഞു.  പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും ഇന്നലെ ജിഷയുടെ മാതാവിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. നികത്താനാവാത്ത നഷ്ടമാണ് ജിഷയുടെ കുടുംബത്തിനു സംഭവിച്ചിരിക്കുന്നന്നത്. പോലിസിന്റെ അന്വേഷണം ശരിയായ ദിശയിലാണ്. കേസന്വേഷണത്തില്‍ പോലിസ് ഒളിച്ചുകളി നടത്തുന്നില്ലെന്നും എത്രയും വേഗം പോലിസ് പ്രതികളെ പിടികൂടുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it