Flash News

രേഖകളില്‍പ്പെടാത്ത റോഹിന്‍ഗ്യാ മുസ്‌ലിംകളുടെ സര്‍വേ എടുക്കുന്നു

രേഖകളില്‍പ്പെടാത്ത റോഹിന്‍ഗ്യാ മുസ്‌ലിംകളുടെ സര്‍വേ എടുക്കുന്നു
X
rohingya-migrants-

ധക്ക: മ്യാന്‍മാറിലെ ബുദ്ധന്‍മാരുടെ കൊടിയ പീഡനങ്ങളെ തുടര്‍ന്ന് ഇവിടെ നിന്നും ഒളിച്ചോടിയ റോഹിന്‍ഗ്യാ മുസ്‌ലിംകളുടെ യഥാര്‍ത്ഥ കണക്കിനായി ബംഗ്ലാദേശ് സര്‍വേ എടുക്കുന്നു.ബംഗ്ലാദേശില്‍ നിന്നും പലായനം ചെയ്ത മുസ്‌ലിങ്ങളുടെ കണക്കാണ് പരിശോധിക്കുക. രേഖകള്‍ പ്രകാരം 33,000 പേരാണ് മ്യാന്‍മാര്‍ അതിര്‍ത്തിക്കു സമീപമുള്ള ക്യാംപിലുള്ളത്. എന്നാല്‍ 300,000 മുതല്‍ 500,000 വരെ പേര്‍ രേഖകളില്‍പ്പെടാതെ ഇവിടെയുണ്ടെന്നാണ് മറ്റൊരു കണക്ക്.
സര്‍വേ ഈയാഴ്ചയാണ് തുടങ്ങുക. സര്‍വേ പൂര്‍ത്തിയാകുന്ന പക്ഷം റോഹിന്‍ഗ്യാ മുസ്‌ലിംകളുടെ നിലവിലത്തെ സാമൂഹിക നിലവാരം കണ്ടത്താനാവും.കൂടാതെ മ്യാന്‍മാറില്‍ നിന്നും പലായനം ചെയ്തവരുടെ കണക്കും ലഭിക്കും.
Next Story

RELATED STORIES

Share it