kannur local

രേഖകളില്ലാത്ത 25 ലക്ഷം രൂപയുമായി മൂന്നുപേര്‍ അറസ്റ്റില്‍

ഇരിട്ടി: വാഹന പരിശോധനക്കിടെ രേഖകളില്ലാത്ത 25 ലക്ഷവുമായി മൂന്ന് ബംഗ്ലൂരു സ്വദേശികള്‍ അറസ്റ്റില്‍. രഹസ്യ വിവരത്തെ തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ കൂട്ടുപുഴ ചെക്ക്‌പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. സംഭവത്തില്‍ ബംഗ്ലൂരു സ്വദേശികളായ യാസര്‍ അറഫാത്ത് (24), കെ ജെ മുജാഹിദ് (23), സയിദ് ഫൈറുല്ല (23) എന്നിവരെ ഇരിട്ടി പോലിസ് സംഘം അറസ്റ്റു ചെയ്തു. ഇവര്‍ സഞ്ചരിച്ച ഇന്നോവ കാറില്‍ സീറ്റിനടിയിലെ കവറില്‍ സൂക്ഷിച്ച നിലയിലായിരുന്നു പണം കണ്ടെത്തിയത്.
ബിസിനസ് ആവശ്യത്തിന് കണ്ണൂരിലേക്ക് കൊണ്ടു പോവുന്ന പണമാണിതെന്നാണ് ഇവര്‍ പോലിസിനെ അറയിച്ചത്. എന്നാല്‍ പണത്തിന് ആവശ്യമായ രേഖകളൊന്നും തന്നെ ഉണ്ടായിരുന്നില്ല. സംഘത്തെ കുറിച്ച് പോലിസ് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്. അറസ്റ്റ് ചെയ്ത മുന്ന് പേരെയും മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കി.
Next Story

RELATED STORIES

Share it