Fortnightly

രൂപാന്തരീകരണത്തിന്റെ നൂറ് വര്‍ഷങ്ങള്‍

രൂപാന്തരീകരണത്തിന്റെ നൂറ് വര്‍ഷങ്ങള്‍
X
ജമാല്‍ ദീന്‍






kafka-1
പ്പോഴും വൈപരീത്യങ്ങള്‍ കാഫ്കയെ പിന്തുടര്‍ന്നു കഥയിലും ജീവിതത്തിലും. രൂപ-വൈരൂപ്യ അന്തരങ്ങള്‍ അദ്ദേഹത്തിന് ഉദാത്തവും ഉല്‍കൃഷ്ടവുമായ രചനകളുടെ പ്രമേയങ്ങളായിരുന്നു. ജീവിതത്തിന്റെ അസംബന്ധങ്ങളും വ്യര്‍ത്ഥതകളും തന്റെ യുക്തിയില്‍ കവിഞ്ഞ ഭാവുകത്വത്തിന് പുറത്ത് ‘സത്യസന്ധമായ’ കലാരൂപങ്ങളായി പരിണമിച്ചു. ഇങ്ങനെയുമാകാമോ ഒരാവിഷ്‌കാരത്തിന്റെ രൂപാന്തരം എന്ന ചോദ്യങ്ങളെ കാഫ്ക അപ്രസക്തമാക്കിക്കളഞ്ഞു.എന്നാല്‍, കാഫ്കയുടെ കാര്യത്തില്‍ വാക്കുകളുടെയും വരികളുടെയും സഞ്ചാരങ്ങള്‍ ഇങ്ങനെയാകാനല്ലാതെ നിര്‍വ്വാഹമില്ലായിരുന്നു. ആ മികച്ച എഴുത്തുകാരന് അതിരുകളും പരിധികളും ഭേദിക്കേണ്ടിവന്നു. മിഥ്യകളുടെയോ സങ്കല്‍പങ്ങളുടെയോ വഴികളിലേക്ക് തിരിഞ്ഞു നിന്നെങ്കിലും, കാഫ്കയുടെ രചനകളൊന്നുമൊരിക്കലും അനുവാചകന് അയഥാര്‍ഥമെന്ന് തോന്നിച്ചതേയില്ല. അദ്ദേഹം മുന്‍ മാതൃകകളെ അവലംബിച്ചില്ല; പിന്തുടര്‍ച്ചക്കാര്‍ കാഫ്കയെ അനുകരിക്കുകയോ അനുഗമിക്കുകയോ ചെയ്‌തെങ്കിലും.മകന്‍ തന്റെ വഴിക്കൊന്നുമല്ലെന്ന് മനസ്സിലാക്കിയ പിതാവ് ഒരു ദിവസം കാഫ്കയെ ഋശിൗിഴല്വശലളലൃ (ഭീമാകാരനായ നികൃഷ്ട ജീവി) എന്നുവിളിക്കുന്നു.

പിതാവിന്റെ ഈ ശകാരത്തോട് പ്രതിഷേധിക്കാനോ വിയോജിപ്പ് പ്രകടിപ്പിക്കാനോ കാഫ്ക നിസ്സഹായനായിരുന്നു. പകരം അദ്ദേഹം ഡയറിയില്‍ ഇപ്രകാരം കുറിച്ചു: 'ചിലതരം പുഴുക്കളെപോലെ ഇഴയാനേ എനിക്കു കഴിയൂ.' കാഫ്കയുടെ ഹൃദയം അത്രമേല്‍ വ്രണിതമായിരുന്നു. ഒരഭിമുഖത്തില്‍ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസിന് നേരെ ചോദ്യമുതിര്‍ന്നു: “എങ്ങനെയാണ് എഴുത്തിലേക്കെത്തിയത്?”''.....ഞാന്‍ ദി മെറ്റാമോര്‍ഫോസിസ് വായിച്ചു തുടങ്ങി. ആദ്യത്തെ വരിതന്നെ എന്നെ പിടിച്ചുലച്ചു. ഗര്‍സാംസ ഒരു പ്രഭാതത്തില്‍ സ്വാസ്ഥ്യം കെടുത്തിയ സ്വപ്‌നങ്ങളില്‍ നിന്നുണര്‍ന്നപ്പോള്‍, താനൊരു പെരുത്ത ഭീകര കീടമായി രൂപാന്തരപ്പെട്ട് കിടക്കയില്‍ കിടക്കുന്നത് കണ്ടു. അങ്ങനെ എഴുതാന്‍ ആര്‍ക്കും അനുവാദമില്ലെന്നായിരുന്നു അതുവരെ എന്റെ വിശ്വാസം...''പരിചിതമായ രചനാവഴികളില്‍നിന്നെല്ലാം മാറി നടന്ന വ്യത്യസ്തമായ കാഫ്കയുടെ ഈ എഴുത്തുരീതിയാണ് മാര്‍ക്വേസിനെ കഥാരചനയിലേക്ക് കൊണ്ടുവന്നത്.kafka-2


കഥാപാത്രമായ സാംസയും കഥാകൃത്തായ കാഫ്കയും ഒന്നുതന്നെയാണെന്ന് പറയാം. സാംസ എന്നത് കാഫ്കയുടെ ഗൂഢനാമമാണെന്ന് വെയ്ക്കാം. രണ്ടു പേരുകള്‍ക്കും ഒരേ അക്ഷര വിന്യാസം തന്നെയാണുള്ളത്.പലപ്പോഴും, അവന്‍ ഒരു പോള കണ്ണടയ്ക്കാതെ, തോലില്‍ ചുരണ്ടിക്കൊണ്ട്, നീണ്ട രാത്രികള്‍ തള്ളിനീക്കിയിട്ടുണ്ട്. അല്ലെങ്കില്‍ വളരെ പണിപ്പെട്ട്, കയ്യുള്ള കസാല ജനാലയുടെ അടുത്തേക്ക് തള്ളി അതില്‍ പിടിച്ച് ജനാലപ്പടിയില്‍ കയറി, ചാരിയിരിക്കും.”(മെറ്റമോര്‍ഫസിസ്)അതെ, ഉറക്കമില്ലാത്ത രാത്രികള്‍ കാഫ്കയുടെ അനുഭവമാണ്. ''ഭയാനകമായ, ഈ ഉറക്കമില്ലാത്ത രാത്രികളില്ലായിരുന്നുവെങ്കില്‍, ഞാന്‍ ഒന്നും എഴുതുമായിരുന്നില്ല. എന്നാല്‍ ഈ മാര്‍ഗ്ഗത്തിലൂടെ, ഞാനെന്റെ കറുത്ത ഏകാന്ത തടവിനെക്കുറിച്ച്, സദാ ബോധവാനാണ്.''”കാഫ്ക.ലോകത്ത് ഏറ്റവും കൂടുതല്‍ വായിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത കഥകളിലൊന്നിന് നൂറ് തികഞ്ഞു. അച്ഛനും അമ്മയും അനുജത്തിയും ഉള്‍പ്പെടുന്നതാണ് സാംസയുടെ കുടുംബം. സെയില്‍സ് റെപ്രസന്റേറ്റീവിന്റെ ജോലിയാണ് സാംസയുടെത്.

kafka-3 ഒരു ദിവസം അയാള്‍ ഭീമാകാരനായ ഒരു കീടമായി രൂപാന്തരപ്പെട്ടു. സാംസയുടെ അനുജത്തിയാണ് ഗ്രീറ്റ്. സാംസയുടെ പരിണാമത്തിന് ശേഷം ഗ്രീറ്റ് സഹോദരന്റെ കാര്യങ്ങളില്‍ ശ്രദ്ധപുലര്‍ത്തിപ്പോന്നു. തുടക്കത്തില്‍ ഇരുവര്‍ക്കിടയില്‍ അടുപ്പമുണ്ടായിരുന്നെങ്കിലും പിന്നീടത് അപ്രത്യക്ഷമായി. സാംസയ്ക്ക് ഭക്ഷണം നല്‍കിയും മുറി വൃത്തിയാക്കിയും പരിചരിച്ചിരുന്ന ഗ്രീറ്റ്, പിന്നീട് ആ വക കാര്യങ്ങളില്‍നിന്ന് നീരസത്തോടെ വിട്ടുനിന്നു. സാംസയുടെ ഈ ദുരന്തത്തിന് ശേഷം, അച്ഛന്‍ പുറത്തു  പോയി ജോലി ചെയ്ത് കുടുംബം പുലര്‍ത്താന്‍ നിര്‍ബന്ധിതനായി. അയാള്‍ രൂപാന്തരം പ്രാപിച്ച തന്റെ മകനോട് ഈര്‍ഷ്യതയോടെ പെരുമാറിക്കൊണ്ടിരുന്നു. പലപ്പോഴും വീട്ടുകാര്‍ ഗര്‍സാംസയെ കണ്ട് പേടിക്കുകപോലുമുണ്ടായി. മകന്റെ രൂപമാറ്റത്തില്‍ അങ്കലാപ്പിലായ അമ്മ മിസിസ് സാംസ അവന്റെ മുറിയില്‍ കടക്കാന്‍ ആഗ്രഹിച്ചു. അവര്‍ക്ക് ഭയമുണ്ടായിരുന്നു. അതിനെക്കാളുപരി അനുകമ്പയും.ഒറ്റപ്പെട്ട മനുഷ്യനോട് സമൂഹം എങ്ങനെ പ്രതികരിക്കുന്നുവെന്ന് കാഫ്ക രൂപാന്തരത്തിലൂടെ സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. നിസ്സഹായനായ മനുഷ്യന്റെ നിലവിളികളുടെ പുനര്‍ വിചാരണകളായി മാറി കാഫ്കയുടെ രചനകള്‍. അജ്ഞാതമായ കാരണങ്ങളാല്‍ കീടമായി മാറിയ ഗര്‍സാംസ വീട്ടുകാരുടെയും വിടുതിക്കാരുടെയും ഓരോ ശബ്ദത്തിനും കാതോര്‍ക്കുകയും സ്വയം പ്രതിരോധമെന്ന നിലയില്‍ സോഫയ്ക്കടിയില്‍ ഒളിക്കുകയും ചെയ്യുന്നു. ഒടുവില്‍ സാംസ മരണമടയുന്നു, ഒരു കീടമായിട്ടുതന്നെ.ഇതു വഴി കാഫ്ക സ്‌നേഹ ശൂന്യവും മനുഷ്യത്വ രഹിതവുമായ ഒരു ലോകത്ത് ജീവിച്ചിരിക്കുന്നതിലെ വ്യര്‍ഥതാ ബോധത്തെയാണ് പുറത്തെടുക്കുന്നത്. അനുദിനം അസഹനീയവും അതീവ ദുഃസ്സഹവുമായ ജീവിതാവസ്ഥകളോട് പൊരുതുന്ന സമാന കഥാപാത്രങ്ങളെ കാഫ്ക തന്റെ മറ്റു കഥകളിലും സൃഷ്ടിച്ചിട്ടുണ്ട്. വിഹ്വലവും ഭയാനകവുമായ അന്തരീക്ഷങ്ങള്‍ ഒരു പ്രതീകാത്മകത പോലെ ‘രൂപാന്തര’ത്തില്‍ വിന്യസിക്കപ്പെട്ടിട്ടുണ്ട്.

രചനാ സമ്പ്രദായങ്ങളില്‍ അതീവ സൂക്ഷ്മതയോടെയും യുക്തിയോടെയും പുലര്‍ത്തപ്പെടുന്ന ചില തരം നിഷ്‌ക്കര്‍ഷങ്ങള്‍ ‘മെറ്റമോര്‍ഫസിസി’നെ റിയലിസ്റ്റിക് ബോധതലത്തിലേക്ക് കൊണ്ടുവരാന്‍ സഹായിച്ചു. ഫാന്റസിയുടെയോ ഭ്രമകല്പനയുടെയോ ചിന്താപ്രതലത്തില്‍നിന്ന് പുറത്താക്കപ്പെട്ടതിന്റെ അനുഭവം വായനക്കാരനെ പിന്തുടരുകയും ചെയ്യുന്നു. കാഫ്കയില്‍നിന്ന്, ഇത്തരമൊരു സൃഷ്ടിയല്ലാതെ ജന്മമെടുക്കാന്‍ തരമില്ലായിരുന്നു. അത്രമേല്‍ ദുഃസ്സഹവും പീഡിതവുമായിരുന്നു അദ്ദേഹത്തിന് ജീവിതം. പരാജിത പ്രണയബന്ധങ്ങള്‍, ക്ഷയരോഗം, അനാരോഗ്യം, കുറ്റബോധം എന്നിവയ്ക്കിടയില്‍ വലയം ചെയ്യപ്പെട്ട ഒരധ്യായമായിരുന്നു കാഫ്കയുടെ ജീവിതം.അമ്മയ്ക്കും സഹോദരിമാര്‍ക്കുമൊപ്പം ചെവഴിച്ച ബാല്യകാലം കാഫ്കക്ക് അന്തര്‍മുഖത്വം സമ്മാനിച്ചതായിരിക്കാം. കര്‍ക്കശക്കാരനായ പിതാവിനെക്കാള്‍ സ്‌നേഹവത്സലയായ അമ്മയെ കാഫ്ക ഏറെ ഇഷ്ടപ്പെട്ടു.

kafka-5 ഇങ്ങനെയുള്ള പശ്ചാത്തലങ്ങള്‍ കാഫ്കയുടെ രചനകളെ സ്വാധീനിച്ചു. ഇന്‍ഷുറന്‍സ് കമ്പനിയിലെ ജോലിയും ചുറ്റുപാടും തന്റെ എഴുത്തിനെ പിന്തുടര്‍ന്നിരുന്നു. തന്നെ സംബന്ധിച്ചിടത്തോളം  അതിപ്രധാനമായ എഴുത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കല്‍ തടസ്സപ്പെടുത്തും വിധം രാവിലെ എട്ടുമുതല്‍ വൈകീട്ട് ആറ് വരെയുള്ള സമയം ജോലിയിലേര്‍പെടേണ്ടിവരുന്നത് കാഫ്കയെ അസന്തുഷ്ടനാക്കുകയും ചെയ്തിരുന്നു. ട്രയല്‍, കാസില്‍, അമേരിക്ക എന്നീ നോവലുകളില്‍ കാണുന്ന അതിതീവ്ര സന്ദര്‍ഭങ്ങള്‍ തന്റെ പിതാവില്‍നിന്ന് കൈമാറ്റം ചെയ്യപ്പെട്ട അനുഭവങ്ങളിലൂടെ കാഫ്ക ചിത്രീകരിച്ചതാകാമെന്ന് നിരൂപകര്‍ കരുതുന്നു.ജീവിച്ചിരിക്കേ പ്രസിദ്ധീകരണത്തിന് നല്‍കപ്പെട്ടിട്ടില്ലാത്ത കൃതികള്‍ മരണശേഷം വെളിച്ചം കാണിക്കാന്‍ മുന്‍കയ്യെടുത്ത സുഹൃത്ത് ബ്രോഡിനോടെന്നപോലെ കാഫ്ക ഒരിടത്തെഴുതി: 'എന്നോടൊപ്പം ആ സൃഷ്ടികളും അവസാനിക്കണമെന്നാണ് എന്റെ ആഗ്രഹം. പക്ഷേ, ആരെങ്കിലും അത് സൂക്ഷിക്കാനിഷ്ടപ്പെടുന്നെങ്കില്‍ ഞാനതിനെ തടയുകയില്ല.' കാഫ്കയുടെ ഒരു ചിരകാല സുഹൃത്തും സാഹിത്യ സംഭാവനകളുടെയും സ്വത്തിന്റെയും ചുമതലക്കാരനുമായിരുന്നു ഡോ. മാക്‌സ്‌ബ്രോഡ്. മരണസമത്ത് തന്റെ കൃതികള്‍ കത്തിച്ചു കളയാന്‍ മാക്‌സ്‌ബ്രോഡിനോട് കാഫ്ക ആവശ്യപ്പെട്ടിട്ടുണ്ട്.

kafka-4അത് ഒരു തരം പരാജയബോധത്തില്‍നിന്ന് ഉയര്‍ന്നുവന്ന വിനീതമായ അപേക്ഷയായിരുന്നിരിക്കാം, കലാകരന്റെ ജീവിത പരാജയത്തിന്റെ പേരില്‍. ‘മെറ്റമോര്‍ഫസിസി’നോട് വല്ലാത്തൊരു വെറുപ്പ് തോന്നുന്നു. അന്ത്യം ദുസ്സഹം. വികലമായ രചന, എഴുത്തിനിടയ്ക്ക്, ബിസിനസ്സ് യാത്രയില്ലായിരുന്നുവെങ്കില്‍ അത് കൂടുതല്‍ നന്നാകുമായിരുന്നു എന്ന് അദ്ദേഹം ഡയറിയില്‍ കുറിച്ചിടുകയും ചെയ്തു. എന്നാല്‍ ഈ വിഷയത്തെ പ്രമേയമാക്കിയുള്ള മറ്റൊരു രചനയും കാഫ്കയുടെ മെറ്റഫോര്‍സസിനെ അതിജയിക്കുന്നവയായിരുന്നില്ല. കാഫ്ക ഒരിക്കലും തന്റെ രചനയ്ക്ക് താരതമ്യങ്ങളെ സൃഷ്ടിച്ചിരുന്നില്ല. പക്ഷേ, കാഫ്കയെ അറിഞ്ഞതിന്റെ ഫലമായി അദ്ദേഹത്തെ അനുകരിച്ച മുന്‍ഗാമികളെ’പോലും നാം കണ്ടെത്തി. ഫാന്റസിയിലൂടെയോ അതിനാടകീയതയിലൂടെയോ ദുഃസ്വപ്‌നാനുഭവങ്ങളുടെ ആഖ്യാനപ്രതലങ്ങള്‍ സൃഷ്ടിച്ചെടുത്ത ചില മുന്‍ഗാമികളുടെ രചനകളിലെ കൃത്രിമത്വങ്ങള്‍ അസഹനീയവും മടുപ്പിക്കുന്നവയുമാകുന്നു.ഫിക്ഷനില്‍ അതി പ്രശസ്തവും അത്യുല്‍കൃഷ്ടവും ആയി മാറി മെറ്റമോര്‍ഫസിസ്. 1912 ലെ ശരല്‍കാലത്ത് കാഫ്ക ഉശല ്‌ലൃംമിറഹൗിഴ ന്റെ പണിതുടങ്ങുകയും ആ വര്‍ഷംതന്നെ ഡിസംബര്‍ ആദ്യവാരത്തോടെ ആദ്യരൂപം എഴുതിത്തീര്‍ക്കുകയും ചെയ്തു. ഒരു വര്‍ഷത്തിന് ശേഷം പുസ്തകം അച്ചടി പൂര്‍ത്തീകരിക്കുകയും 1915 ഒക്ടോബറോടെ അത് വെളിച്ചം കാണുകയും ചെയ്തു. രചനയുടെ നൂറു വര്‍ഷം പിന്നിടുമ്പോള്‍ മെറ്റമോര്‍ഫസിസ് വര്‍ത്തമാന കാലത്തെ രൂപാന്തരത്വങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്നു. ഗര്‍സാംസ അനുഭവിച്ച ദുരന്തവും മരണവും നാളെ മനുഷ്യസമൂഹം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളാകുമെന്ന് കാഫ്ക കരുതിയിട്ടുണ്ടാവണം. കാഫ്ക അവതരിപ്പിക്കുന്ന രൂപമാറ്റം ഇന്നത്തെ ജീവിതാവസ്ഥയുടെ പ്രതീകാത്മകതയെ പ്രതിഫലിപ്പിക്കുന്നു. മെറ്റമോര്‍ഫിസിസിലെ സാംസ കഥാകാരനോട് അത്ഭുതകരമായ സാദൃശ്യം തോന്നിപ്പിക്കുന്നുണ്ട്.

ആത്മാംശം നിറഞ്ഞു കവിയുന്ന ഒരു സൃഷ്ടിതന്നെയാകുന്നു കാഫ്കക്ക് രൂപാന്തരം. അസ്വസ്ഥനും അസന്തുഷ്ടനുമായ കാഫ്കയുടെ അച്ഛന്‍ മിസ്റ്റര്‍ സാംസയുടെ രൂപത്തില്‍ മെറ്റമോര്‍ഫസിസിലുമുണ്ട്. ആഴത്തിലുള്ള ദുഃഖവും ആത്മനിന്ദയും ഗര്‍സാംസയെ വിട്ടുപിരിഞ്ഞിരുന്നില്ല.പെട്ടെന്ന് എന്തോ ഒരു സാധനം അവന്റെ തൊട്ടടുത്ത് വന്നു വീഴുകയും മുന്നോട്ട് തെറിക്കുകയും ചെയ്തു. അതൊരു ആപ്പിളായിരുന്നു. അതിന്റെ തൊട്ടുപിറകില്‍ മറ്റൊന്നുകൂടി വന്നുവീണു. ഗ്രെഗര്‍, പേടിച്ചു വിറച്ച് നിന്നുപോയി. ഇനി ഓടുന്നതുകൊണ്ട് പ്രയോജനമില്ല. അച്ഛന്‍ അവനെ എറിഞ്ഞു തകര്‍ക്കാന്‍തന്നെ നിശ്ചയിച്ചിരിക്കുകയാണ്”(മെറ്റമോര്‍ഫസിസ്). തകര്‍ക്കപ്പെടലിന്റെയും പരാജയ ബോധത്തിന്റെയും പേടിസ്വപ്‌നങ്ങളുടെയും രൂപഭാവങ്ങള്‍ കഥാകൃത്തിന്റെ ജീവിതത്തെ വിഹ്വലമാക്കിയിരുന്നു. മറ്റു കൃതികളിലേതുപോലെ കാഫ്കയുടെ ജീവിതാംശങ്ങള്‍‘രൂപാന്തരത്തിലും നിറഞ്ഞു. തന്റെ ചിന്ത, വിശ്വാസം, സാഹചര്യം, കുടുംബ വൃത്താന്തം തുടങ്ങി എല്ലാം കഥയിലും പരിണമിക്കുകയും പകര്‍ത്തപ്പെടുകയും ചെയ്യുന്നുണ്ട്.

kafka-6കാഫ്കയുടെ ജീവിതാനുഭവങ്ങള്‍ ആവിഷ്‌കൃതമായ ഒരു കഥ കൂടിയാണിത്. 'നികൃഷ്ട കീടം' എന്ന് പിതാവിനാല്‍ വിശേഷിപ്പിക്കപ്പെടുന്നതിലൂടെ നിസ്സഹായനും വ്രണിതനുമാകുന്ന കാഫ്കയുടെ ലോകത്തെ മെറ്റമോര്‍ഫസിസ്’ഉള്‍കൊള്ളുന്നുണ്ട്. കാലക്രമേണ ഈ സ്‌നേഹപൂര്‍ണമായ ഓര്‍മകള്‍പോലും എന്റെ കുറ്റബോധത്തെ തീവ്രമാക്കുന്നു. ഈ ലോകം എനിക്ക് ദുര്‍ഗ്രഹമാകുന്നു (കാഫ്കയുടെ കത്തുകള്‍).ഓരോ വായനക്കാരനും ഈ കഥ തന്റെ ലോകത്തിന്റെ പരിഛേദമായി അനുഭവപ്പെടുന്നു. ചിലര്‍ക്കെങ്കിലും ഈ കഥ തന്റേത് കൂടിയാണല്ലോയെന്ന് ഉള്‍വിളിയുമുണ്ടായേക്കാം. ഏകാന്തതയും ഒറ്റപ്പെടലും ഉള്‍വലിയലും കലയോടും എഴുത്തിനോടുമുള്ള കുടുംബത്തിന്റെ വൈമുഖ്യവുമൊക്കെ മേല്‍പറഞ്ഞതിനെ സാധൂകരിക്കുകയുമാകാം. കാഫ്ക തന്റെ കഥയാണ് പറയുന്നതെന്ന പ്രതീതി അത് സൃഷ്ടിക്കുകയും ചെയ്യുന്നുണ്ടാകും. മെറ്റമോര്‍ഫസിസ് ലോകോത്തരമെന്ന് വാഴ്ത്തപ്പെടാനും പ്രിയമേറിയതാകാനും കണ്ടെത്തപ്പെടുന്ന കാരണങ്ങള്‍, അത് ഈ ലോകത്തിന്റെ അപചയത്തെയും പീഢിതവ്യക്തിയുടെ കുറ്റബോധത്തെയും തുറന്നു കാട്ടുന്നുവെന്നതാകാം. നൂറ് കൊല്ലങ്ങള്‍ക്കിടയില്‍ പലതരത്തില്‍ വായിക്കപ്പെടുകയും വ്യാഖ്യാനിക്കപ്പെടുകയും ചെയ്തു. ഉശല ്‌ലൃംമിറഹൗിഴ എന്ന ജര്‍മ്മന്‍ കഥ ങലമോീൃുവീശെ,െ ഠൃമിളെീൃാമശേീി എന്നീ ആംഗലേയ മൊഴിമാറ്റങ്ങള്‍വഴി വേറെയും ഭാഷാന്തരങ്ങള്‍ പുറത്തു വന്നു. മലയാളത്തില്‍ രൂപാന്തരം, പരിണാമം, രൂപാന്തരപ്രാപ്തി, രൂപാന്തരീകരണം, രൂപപരിണാമം എന്നെല്ലാം ആ ശീര്‍ഷകത്തിന് തര്‍ജ്ജമകളുണ്ടാവുകയും പല പേരുകളില്‍ മെറ്റാമോര്‍ഫസിസിന്റെയോ ട്രാന്‍സ്‌ഫോര്‍മേഷന്റെയോ വിവര്‍ത്തനങ്ങള്‍ എഴുതപ്പെടുകയുമുണ്ടായി. തവണകളായുള്ള മെറ്റാമോര്‍ഫസിസ് വായനകളിലും പുനര്‍ വായനകളിലും അവസാനത്തേത് എംടിഎന്‍ നായരുടെ പരിണാമത്തിലൂടെ ആകുന്നു. പകരം വയ്ക്കാനില്ലാത്ത പദങ്ങളെ തിരഞ്ഞെടുത്തുകൊണ്ടുള്ള ഒരു വിവര്‍ത്തന ശൈലിയെന്ന് പ്രശംസിക്കാന്‍ തോന്നുന്നു.പ്രാഗില്‍നിന്നും പുറപ്പെട്ട ഒരു ജര്‍മ്മന്‍ കഥ പല ദേശങ്ങളില്‍ പല ഭാഷകളിലൂടെ പരിണമിച്ചും രൂപാന്തരപ്പെട്ടും 100 ല്‍ പ്രവേശിച്ചു കഴിഞ്ഞു.
Next Story

RELATED STORIES

Share it