രൂപയുടെ മൂല്യം ഇടിഞ്ഞു

ന്യൂഡല്‍ഹി: രൂപയുടെ വിനിമയനിരക്ക് 2013 സപ്തംബറിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. കഴിഞ്ഞ ദിവസം ഡോളറുമായുള്ള രൂപയുടെ വിനിമയമൂല്യം 67.29 എന്ന നിരക്കിലാണ്. രൂപയുടെ മൂല്യം ഇനിയും കുറഞ്ഞ് 67.30ല്‍ എത്തുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറഞ്ഞു.
എണ്ണവിലയിലെ മാറ്റവും ചൈനയിലെ കമ്പോളത്തിലെ സ്ഥിതിഗതികളും രൂപയുടെ മൂല്യത്തെ ബാധിച്ചതായി വിദഗ്ധര്‍ പറയുന്നു. ഇക്കാര്യത്തില്‍ റിസര്‍വ് ബാങ്കിന്റെ ഇടപെടല്‍ ഉടനെ ഉണ്ടാവുമെന്നാണ് കരുതുന്നത്.
Next Story

RELATED STORIES

Share it