Flash News

രൂക്ഷമായ ദുര്‍ഗന്ധം; ഇടിന്തകരൈ പ്രദേശത്ത് അതീവ ജാഗ്രതാ

രൂക്ഷമായ ദുര്‍ഗന്ധം; ഇടിന്തകരൈ പ്രദേശത്ത് അതീവ ജാഗ്രതാ
X
KUDANKULAM

തിരുനെല്‍വേലി: കൂടംകുളം ആണവനിലയം സ്ഥിതി ചെയ്യുന്ന തമിഴ്‌നാട്ടിലെ ഇടിന്തകരയില്‍ അപരിചതമായ ദുര്‍ഗന്ധം. ദുര്‍ഗന്ധത്തെ തുടര്‍ന്ന് ജനങ്ങളും കുട്ടികളും പരിഭ്രാന്തരായി. ചൊവ്വാഴ്ച രാത്രിയാണ് രൂക്ഷമായ ദുര്‍ഗന്ധം പുറത്ത് വന്നത്. തുടര്‍ന്ന് കുട്ടികളടക്കം നിരവധി പേര്‍ക്ക് ചര്‍ദ്ദിയും അസ്വസ്ഥതയും കാണപ്പെട്ടു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് അധികൃതര്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.
ഇടിന്തകരൈ നിവാസികള്‍ ചൊവ്വാഴ്ച ഭീതിയിലായിരുന്നു.ഏതെങ്കിലും ജീവികള്‍ ചത്തതാണോ അതോ മല്‍സ്യങ്ങള്‍ കൂട്ടമായി ചത്ത് കരയ്ക്കടിഞ്ഞതാണോ എന്ന നിഗമനത്തിലായിരുന്നു പ്രദേശവാസികള്‍. എന്നാല്‍ പരിശോധനയില്‍ അത്തരത്തില്‍ ഒന്നും കാണപ്പെട്ടില്ല. പിന്നീടാണ് കൂടംകുളം ആണവനിലയത്തില്‍ നിന്ന് പുറപ്പെടുന്ന ദുര്‍ഗന്ധമാവാം ഇതെന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. എന്നാല്‍ പിന്നീടുള്ള അന്വേഷണത്തിലാണ് അടുത്തുള്ള മല്‍സ്യ സംസ്‌കരണ ശാലയില്‍ നിന്നാണ് ദുര്‍ഗന്ധം എത്തിയതെന്ന് കണ്ടെത്തിയത്. കൂടംകുളം ആണവ നിലയത്തിനെതിരായ സമരം ഒരു വശത്ത് തുടരുകയാണ്.  ആണവ നിലയത്തിലെ ഒരു പ്ലാന്റ് ഇപ്പോള്‍ പ്രവര്‍ത്തി തുടങ്ങിയിട്ടുണ്ട്.
Next Story

RELATED STORIES

Share it