രാഹുല്‍ ജോഹ്‌രി ബിസിസിഐ സിഇഒ

മുംബൈ: ബിസിസിഐയുടെ ചരിത്രത്തിലെ ആദ്യ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി രാഹുല്‍ ജോഹ്‌രിയെ നിയമിച്ചു. നിലവില്‍ ഡിസ്‌കവറി നെറ്റ്‌വര്‍ക്‌സ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ദക്ഷിണ ഏഷ്യ ജനറല്‍ മാനേജറുമാണ് ജോഹ്‌രി.
ജസ്റ്റിസ് ആര്‍എം ലോധ കമ്മിറ്റിയുടെ ഒരു പ്രധാന നിര്‍ദേശമായിരുന്നു ബിസിസിഐയില്‍ സിഇഒ തസ്തിക സൃഷ്ടിക്കണമെന്നത്. ബിസിസിഐയുടെ ദൈനംദിന ഭരണകാര്യങ്ങളുടെ ചുമതല സിഇഒയ്ക്കായിരിക്കും. ജൂണ്‍ ഒന്നിന് ജോഹ്‌രി സ്ഥാനം ഏറ്റെടുക്കുമെന്ന് ബിസിസി ഐ സെക്രട്ടറി അനുരാഗ് താക്കൂര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it