രാഹുല്‍ ഗാന്ധി വീണ്ടും അജ്ഞാത വിദേശയാത്രയ്ക്ക്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി വീണ്ടും അജ്ഞാത വിദേശയാത്രയ്ക്ക്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എന്നാല്‍ എവിടേക്കാണ് പോവുന്നതെന്ന കാര്യം മാത്രം അറിയിച്ചില്ല. വിദേശത്ത് ഒരു ഹ്രസ്വ സന്ദര്‍ശനം നടത്തുന്നുവെന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. കഴിഞ്ഞ ദിവസം രാഹുല്‍ഗാന്ധിയുടെ പിറന്നാള്‍ വളരെ വിപുലമായ രീതിയിലാണ് ആഘോഷിച്ചത്.
രാഹുലിനെ കോണ്‍ഗ്രസ് അധ്യക്ഷനാക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായി നിലനില്‍ക്കുന്നതിനിടയിലാണ് വീണ്ടും അജ്ഞാത വാസത്തിനൊരുങ്ങുന്നത്. കഴിഞ്ഞ വര്‍ഷം 56 ദിവസം രാഹുല്‍ അജ്ഞാതവാസം നടത്തിയിരുന്നു.
ദേശീയ രാഷ്ട്രീയത്തില്‍ ഒട്ടേറെ അഭ്യൂഹങ്ങള്‍ക്കിട നല്‍കിയതായിരുന്നു യാത്ര. എവിടേക്കായിരുന്നു യാത്രയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കു പോലും വ്യക്തതയുണ്ടായിരുന്നില്ല.
Next Story

RELATED STORIES

Share it