Flash News

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകും

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകും
X
sonia-gandhi-rahul-gandhi-pti_650x400_61450525953

ന്യൂഡല്‍ഹി : രാഹുല്‍ ഗാന്ധിയെ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ കോണ്‍ഗ്രസ് അധ്യക്ഷനായി സ്ഥാനമേല്‍ക്കുമെന്ന് സൂചന. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ ഉദ്ധരിച്ച്് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തതാണിത്.മൂന്നുവര്‍ഷമായി പാര്‍ട്ടി ഉപാധ്യക്ഷസ്ഥാനത്തുള്ള  രാഹുല്‍ അധ്യക്ഷസ്ഥാനത്തേക്ക് ഉടന്‍ തിരഞ്ഞെടുക്കപ്പെടുമെന്ന വാര്‍ത്തകള്‍ ഇതിനു മുന്‍പും സജീവമായിരുന്നുവെങ്കിലും പല കാരണങ്ങളാല്‍ ഇത് നീണ്ടുപോവുകയായിരുന്നു.പാര്‍ട്ടിയുടെ ദേശീയനേതൃത്വത്തില്‍ കാര്യമായ മാറ്റങ്ങള്‍ ഉടനുണ്ടാകുമെന്നും സൂചനയുണ്ട്. ജനറല്‍സെക്രട്ടറിമാര്‍, സെക്രട്ടറിമാര്‍, പിസിസി അധ്യക്ഷന്‍മാര്‍ എന്നിവര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് സ്ഥാനചലനമുണ്ടായേക്കും. ഇതിനുള്ള പട്ടിക രാഹുലിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിവരികയാണെന്നാണ് റിപോര്‍ട്ടുകള്‍.
Next Story

RELATED STORIES

Share it