രാഹുല്‍ ഗാന്ധിക്കെതിരേ നടപടി വേണംസുബ്രഹ്മണ്യന്‍ സ്വാമി സ്പീക്കര്‍ക്ക് കത്തയച്ചു

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരേ നടപടിയാവശ്യപ്പെട്ട് ബിജെപി നേതാവ് ഡോ. സുബ്രഹ്മണ്യന്‍ സ്വാമി ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന് കത്തയച്ചു. പൗരത്വ പ്രശ്‌നത്തില്‍ രാഹുല്‍ ഗാന്ധി ഭരണഘടനാതത്വങ്ങളും ധാര്‍മിക മര്യാദകളും ലംഘിച്ചിട്ടുണ്ടെന്നും പ്രശ്‌നം പാര്‍ലമെന്റിന്റെ സദാചാര സമിതിക്ക് അന്വേഷണത്തിനായി വിടണമെന്നും അദ്ദേഹം പറഞ്ഞു.

. രാഹുല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ എംപി സ്ഥാനത്തു നിന്ന് അയോഗ്യനാക്കണമെന്നും അദ്ദേഹം സ്പീക്കറോടഭ്യര്‍ഥിച്ചു. ബ്രിട്ടനിലെ ഒരു കമ്പനിയില്‍ സമര്‍പ്പിച്ച രേഖയില്‍ രാഹുല്‍ ഗാന്ധി താന്‍ ബ്രിട്ടീഷ് പൗരനാണെന്ന് അവകാശപ്പെട്ടുവെന്നാരോപിച്ച് സ്വാമി തിങ്കളാഴ്ച പ്രധാനമന്ത്രിക്ക് കത്തു നല്‍കിയിരുന്നു. എന്നാല്‍ സ്വാമിയുടെ ആരോപണം കോണ്‍ഗ്രസ് നിഷേധിച്ചു. രാഹുല്‍ ഗാന്ധി ജനിച്ചതു മുതല്‍ അദ്ദേഹം ഇന്ത്യന്‍ പൗരനാണെന്നും അദ്ദേഹത്തിന് ഇന്ത്യന്‍ പാസ്‌പോര്‍ട്ടുണ്ടെന്നുമായിരുന്നു കോണ്‍ഗ്രസ് മുഖ്യ വക്താവ് രണ്‍ദീപ് പുര്‍ജെവാലയുടെ പ്രതികരണം. അതേസമയം, പാര്‍ട്ടിയല്ല രാഹുല്‍ ഗാന്ധി തന്നെ വിശദീകരണം നല്‍കണമെന്ന് ബിജെപി വക്താവ് മീനാക്ഷി ലേഖി മാധ്യമങ്ങളോട് പറഞ്ഞു.
Next Story

RELATED STORIES

Share it