രാഹുല്‍ ഈശ്വറിന് നേരെയുണ്ടായ അക്രമം; യുവജന കമ്മീഷന്‍ റിപോര്‍ട്ട് തേടി

തിരുവനന്തപുരം: കായംകുളം മിലാദി ഷെരീഫ് മെമ്മോറിയല്‍ കോളജില്‍ കഴിഞ്ഞദിവസം രാഹുല്‍ ഈശ്വറിനു നേരെയുണ്ടായ അക്രമസംഭവത്തില്‍ സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. ആര്‍ വി രാജേഷ് കോളജ് പ്രിന്‍സിപ്പലിനോടും ആലപ്പുഴ ജില്ലാ പോലിസ് മേധാവിയോടും അടിയന്തര റിപോര്‍ട്ട് ആവശ്യപ്പെട്ടു.

സംസ്ഥാന യുവജന കമ്മീഷന്റെ യൂത്ത് ഡിഫന്‍സ് ഫോഴ്‌സ് കോളജില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ സംസ്ഥാന പ്രൊജക്റ്റ് കോ-ഓഡിനേറ്ററായ രാഹുല്‍ ഈശ്വറിനെ വിദ്യാര്‍ഥികള്‍ കൈയേറ്റം ചെയ്യുകയായിരുന്നു. ബീഫ് ഫെസ്റ്റിനെ അനുകൂലിച്ച് സംസാരിക്കാന്‍ വിസമ്മതിച്ചതാണ് ആക്രമണത്തിനു കാരണമെന്നാണു രാഹുല്‍ ഈശ്വര്‍ കമ്മീഷനില്‍ നല്‍കിയ പരാതിയെന്ന് കമ്മീഷന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it