രാസ ഫാക്ടറിയിലെ സ്‌ഫോടനം: മരണം ആറായി

താനെ: ഡോംബിവലി ടൗണ്‍ഷിപ്പിലെ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. പരിക്കേറ്റ 159 പേര്‍ ആശുപത്രിയിലാണ്. ഫാക്ടറി മാനേജ്‌മെന്റിനെതിരേ പോലിസ് കേസെടുത്തു. വ്യാഴാഴ്ചയാണ് സ്‌ഫോടനം നടന്നത്. അന്ന് അഞ്ചുപേര്‍ മരിച്ചിരുന്നു. വെള്ളിയാഴ്ച ഫാക്ടറി പരിസരത്തു നിന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തു. സ്‌ഫോടനത്തില്‍ തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ ദേശീയ ദുരന്തനിവാരണ സേനയുടെ സഹായത്തോടെ നീക്കം ചെയ്തുവരികയാണ്. മഹാരാഷ്ട്ര വ്യവസായ മന്ത്രി സുഭാഷ് ദേശായി സംഭവസ്ഥലം സന്ദര്‍ശിച്ചു. ഡോംബിവലിയിലെ രാസ വ്യവസായ ശാലകള്‍ മറ്റിടങ്ങളിലേക്കു മാറ്റുന്ന കാര്യം പരിഗണനയിലാണെന്നു മന്ത്രി പറഞ്ഞു. ഇതിനായി നിയമ ഭേദഗതി കൊണ്ടുവരും.
Next Story

RELATED STORIES

Share it