kozhikode local

രാസവസ്തു ഉപയോഗിച്ച് മാങ്ങ പഴുപ്പിക്കല്‍; ഒരാള്‍ പിടിയില്‍

വടകര: മാരകമായ രാസ വസ്തു ഉപയോഗിച്ച് മാങ്ങ പഴുപ്പിക്കുന്ന സംഘം വീണ്ടും തലപൊക്കി. വടകരയില്‍ ഒരാള്‍ പിടിയിലായി. കൈനാട്ടി സ്വദേശി കാപ്പിരിക്കുനി ശങ്കരനെയാണ് (75) പോലിസ് കസ്റ്റഡിയിലെടുത്തത്.കേരളാ കൊയര്‍ തിയേറ്ററിനു സമീപത്തെ കെട്ടിടത്തില്‍ സൂക്ഷിച്ച നാനൂറ് കിലോ മാങ്ങയാണ് വെള്ളിയാഴ്ച രാവിലെ പിടിച്ചെടുത്തത്.
മൂപ്പെത്താത്ത മാങ്ങ കാര്‍ബൈഡ് പൊടി വിതറി പഴുപ്പിക്കുകയാണ് ചെയ്യുന്നത്. ആരോഗ്യത്തിന് ഹാനികരമായ രാസവസ്തു ഉപയോഗിച്ചാല്‍ പെട്ടെന്നു തന്നെ പഴുപ്പിച്ചെടുക്കാം. ഇത് സംബന്ധിച്ച പരാതി കിട്ടിയതിനെ തുടര്‍ന്ന് ഡിവൈഎസ്പിയുടെ ഷാഡോ പോലിസ് സ്ഥലത്തെത്തി ഇത് പിടിച്ചെടുക്കുകയായിരുന്നു.
പോലിസ് നിര്‍ദേശിച്ചതനുസരിച്ച് ഭക്ഷ്യവകുപ്പ് അധികൃതര്‍ സാമ്പിള്‍ പരിശോധനക്കയച്ചു. കട പൂട്ടി സീ ല്‍ ചെയ്തിരിക്കുകയാണ്. റിപോര്‍ട്ടിന് അനുസരിച്ച് തുടര്‍ നടപടി കൈക്കൊള്ളുമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മധുസൂദനന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it