രാഷ്ട്രീയ സ്പന്ദനം അടയാളപ്പെടുത്തി കാലം മായ്ക്കാത്ത ചുവരെഴുത്ത്

പഴയങ്ങാടി: രാഷ്ട്രീയ സമവാക്യങ്ങളും മുന്നണിബന്ധങ്ങളും മാറിമറിഞ്ഞെങ്കിലും കാലം മായ്ക്കാത്ത ചുവരെഴുത്തുമായി ഇന്നലെയുടെ ബാക്കിപത്രം. രാഷ്ട്രീയം അതിന്റെ പുതുമോടിയില്‍ എത്തുന്നതിനുമുമ്പ് നാട്ടിലുണ്ടായിരുന്ന പ്രധാന പ്രചാരണ ഇനമായിരുന്നു ചുവരെഴുത്ത്. ഫഌക്‌സ് ബോര്‍ഡുകളുടെയും ബഹുവര്‍ണ പോസ്റ്ററുകളുടെയും മുന്‍ഗാമിയായ ചുവരെഴുത്തിന് അഴക് കുറവായിരുന്നെങ്കിലും അര്‍ഥമേറെയായിരുന്നു.
മൂന്നുപതിറ്റാണ്ടു മുമ്പ് മുസ്‌ലിം ലീഗിലുണ്ടായ പിളര്‍പ്പിന്റെ പശ്ചാത്തലത്തില്‍ പ്രവര്‍ത്തകര്‍ തങ്ങളുടെ പ്രതിഷേധവും ആശങ്കയും ചുവരെഴുത്തിലൂടെ പ്രകടിപ്പിക്കുകയുണ്ടായി. ഇത്തരത്തില്‍ പഴയങ്ങാടി നഗരത്തിലെ നൂറ്റാണ്ട് പഴക്കമുള്ള ഓടിട്ട കെട്ടിടത്തിലെ ചുവരെഴുത്ത് ഈ തിരഞ്ഞെടുപ്പ് കാലത്തും പ്രസക്തമാവുകയാണ്. 1975ല്‍ ലീഗ് പിളര്‍ന്ന് അഖിലേന്ത്യാ ലീഗ് രൂപീകരിച്ചപ്പോള്‍ പ്രദേശത്തെ പ്രവര്‍ത്തകര്‍ നീല മഷിയില്‍ ചുവരിലെഴുതിയ വാക്കുകളാണിവ. എം കെ ഹാജി, ഷംനാട്, ഉമര്‍ ബാഫഖി തങ്ങള്‍ സിന്ദാബാദ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Next Story

RELATED STORIES

Share it