രാഷ്ട്രീയ സമന്വയം വേണം: ഗഡ്കരി

ന്യൂഡല്‍ഹി: പരിസ്ഥിതി സംരക്ഷണ നിയമം നടപ്പാക്കുന്ന കാര്യത്തില്‍ രാഷ്ട്രീയ സമവായം വേണമെന്ന് കേന്ദ്ര റോഡ് ഗതാഗത ദേശീയപാതാ വികസനവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി പാര്‍ലമെന്റില്‍ പറഞ്ഞു. വനം-വന്യജീവി വകുപ്പിന്റെ എതിര്‍പ്പു മൂലം രാജ്യത്തു ദേശീയപാത നിര്‍മാണം തടസ്സപ്പെടുന്നുണ്ടോ, ഉണ്ടെങ്കില്‍ ഏതൊക്കെ ദേശീയപാതകള്‍ എന്ന അഡ്വ. ജോയ്‌സ് ജോര്‍ജ് എംപിയുടെ ചോദ്യത്തിനാണ് ഗഡ്കരി മറുപടിക്കൊപ്പം ഈ വിശദീകരണംകൂടി നല്‍കിയത്. പരിസ്ഥിതി സംരക്ഷണവും വികസനവും യോജിപ്പിച്ചു കൊണ്ടുപോവുന്ന നയമാണു സര്‍ക്കാരിനുള്ളതെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it