palakkad local

രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും തിരഞ്ഞെടുപ്പ് ചട്ടം കൃത്യമായി പാലിക്കണം: ജില്ലാ കലക്ടര്‍

പാലക്കാട് : നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും തെരഞ്ഞെടുപ്പ് ചട്ടം കൃത്യമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി നിര്‍ദ്ദേശിച്ചു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതുമുതല്‍ തെരഞ്ഞെടുപ്പ് പ്രചരണ ചെലവുകള്‍ സ്ഥാനാര്‍ഥികളുടെ അക്കൗണ്ടില്‍ രേഖപ്പെടുത്തുമെന്നും കലക്ടര്‍ പറഞ്ഞു.
കലക്ടറേറ്റ് ചേംബറില്‍ നടന്ന രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. തെരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശ പത്രികസംബന്ധിച്ച് വിവരങ്ങള്‍ക്കൊപ്പം സ്ഥാനാര്‍ഥിയുടെയോ ഏജന്റിന്റെയോ പേരിലുള്ള ബാങ്കിന്റെ അക്കൗണ്ട് നമ്പര്‍ സംബന്ധിച്ച വിവരങ്ങള്‍കൂടി നല്‍കേണ്ടതാണെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. സ്ഥാനാര്‍ഥിയുടെ പേരോ ഫോട്ടോയോ അടങ്ങിയ പരസ്യങ്ങള്‍ മാത്രമാണ് അതാത് സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് അക്കൗണ്ടില്‍ രേഖപ്പെടുത്തുന്നതെന്നും മറ്റുള്ളവ രാഷ്ട്രീയപാര്‍ട്ടികളുടെ പേരില്‍ രേഖപ്പെടുത്തുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
നിയമസഭാ തെരഞ്ഞടുപ്പിനോടനുബന്ധിച്ച് സ്ഥാനാര്‍ഥികള്‍ സൂക്ഷിക്കുന്ന വരവ്-ചെലവ് കണക്ക് പരിശോധിക്കുന്നതിന് വിവിധ ഇനങ്ങളുടെ നിരക്ക് തയ്യാറാക്കുന്നതിനുള്ള യോഗത്തില്‍ ബാനറുകള്‍, അനൗണ്‍സ്‌മെന്റ്, വഹാനങ്ങള്‍, ജനറേറ്ററുകള്‍, കൊടി-തോരണങ്ങള്‍ തുടങ്ങിയവയുടെ എല്ലാം നിരക്കുകള്‍ സംബന്ധിച്ച് ധാരണയിലെത്തി.
യോഗത്തില്‍ എഡിഎംഡോ. ജെ ഒ അരുണ്‍, ഫിനാന്‍സ് ഓഫീസര്‍ കെ വിജയകുമാര്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ പി വി ഗോപാലകൃഷ്ണന്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ വി രാമചന്ദ്രന്‍, എസ് സുഭാഷ് ചന്ദ്രബോസ്, എം ജെ ശ്രീനി, കെ കൃഷ്ണന്‍കുട്ടി, എം ലെനിന്‍, തോമസ് ജോണ്‍, മഹേഷ് എന്നിവര്‍ക്കു പുറമെ വിവിധ വകുപ്പുമേധാവികളും പങ്കെടുത്തു.
Next Story

RELATED STORIES

Share it