രാഷ്ട്രീയത്തിലിറങ്ങുന്നത് മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച്: നികേഷ് കുമാര്‍

കണ്ണൂര്‍: മാധ്യമപ്രവര്‍ത്തകനായല്ല, മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ചാണു ഞാന്‍ രാഷ്ട്രീയത്തിലിറങ്ങുന്നതെന്ന് അഴീക്കോട് മണ്ഡലം സിപിഎം സ്വതന്ത്രസ്ഥാനാര്‍ഥി എം വി നികേഷ്‌കുമാര്‍.
സ്ഥാനാര്‍ഥിപ്രഖ്യാപനത്തിനു ശേഷം ഇന്നലെ മണ്ഡലത്തില്‍ പ്രചാരണത്തിനിറങ്ങിയ നികേഷ് ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം പറഞ്ഞത്. മാധ്യമപ്രവര്‍ത്തനത്തെയും രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമായി നോക്കിക്കാണുന്ന ആളാണു ഞാന്‍. പക്ഷേ, ഇപ്പോള്‍ പൂര്‍ണസമയവും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണ്. അതുകൊണ്ടുതന്നെ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ചാണ് രാഷ്ട്രീയത്തിലിറങ്ങുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
Next Story

RELATED STORIES

Share it