malappuram local

രാഷ്ട്രിയ സമ്മര്‍ദ്ദം: പെരുമ്പടപ്പ് എസ്‌ഐയെ പൊന്നാനിയിലേക്കും പൊന്നാനി എസ്‌ഐയെ സ്‌പെഷ്യല്‍ ബ്രാഞ്ചിലേക്കും മാറ്റി

പൊന്നാനി: രാഷ്ട്രിയ സമ്മര്‍ദ്ദത്തിനൊടുവില്‍ പൊന്നാനി, പെരുമ്പടപ്പ് എസ്‌ഐമാരെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവിറങ്ങി. പെരുമ്പടപ്പ് എസ് ഐ ഷിനോദ് കുഞ്ഞാലിയെ പൊന്നാനിയിലേക്കാണ് സ്ഥലം മാറ്റിയത്. ഭരണകക്ഷിയില്‍ പെട്ട കോണ്‍ഗ്രസിനുള്ള എതിര്‍പ്പാണ് പെരുമ്പടപ്പ് എസ് ഐയുടെ സ്ഥലം മാറ്റത്തിന് കാരണം പെരുമ്പടപ്പില്‍ ചാര്‍ജെടുത്ത് മൂന്ന് മാസത്തിനകം നിരവധി മോഷണങ്ങള്‍ക്ക് തുമ്പുണ്ടാക്കിയ എസ്‌ഐ രാഷ്ട്രീയ പാര്‍ട്ടികളുടെ ചട്ടുകമായി മാറാത്തതാണ് വിനയായത്ത്.
മലപ്പുറം ക്രൈംബ്രാഞ്ചിലെ എസ്‌ഐ ആയ മനോജിനാണ് ഇനി പെരുമ്പടപ്പിന്റെ ചുമതല. പൊന്നാനി എസ്‌ഐ ശശീന്ദ്രനെ മലപ്പുറം സ്പഷ്യല്‍ ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റിയാണ് ഉത്തരവിറങ്ങിയത്. പൊന്നാനി എസ്‌ഐക്കെതിര ഭരണകക്ഷി കനത്ത എതിര്‍പ്പിലായിരുന്നു. മികച്ച പോലിസ് ഉദ്യോഗസ്ഥനായ ശശീന്ദ്രനെയും, ഷിനോദ് കുഞ്ഞാലിയെയും സ്ഥലം മാറ്റുന്നതിനെതിരെ സോഷ്യല്‍ മീഡിയയിലടക്കം നിരവധി പേരാണ് പിന്തുണയുമായി എത്തിയത്.രാഷ്ട്രിയ പാര്‍ട്ടികളുടെ അന്യായമായ ഇടപെടലാണ് അനാവശ്യമായ സ്ഥലം മാറ്റത്തിന് ഇടയാക്കിയത്.
Next Story

RELATED STORIES

Share it