Flash News

രാഷ്ട്രപതി ഭവനും പാര്‍ലമെന്റും ഇടിച്ചുകളയണം : അസം ഖാന്‍

രാഷ്ട്രപതി ഭവനും പാര്‍ലമെന്റും ഇടിച്ചുകളയണം : അസം ഖാന്‍
X
Azam-Khan-1

[related]

ന്യൂഡല്‍ഹി:രാഷ്ട്രപതി ഭവനും പാര്‍ലമെന്റും താജ്മഹ് ലും ഇടിച്ചുകളയണമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രദേശ് മന്ത്രിയുമായ അസം ഖാന്‍. ഇവ മൂന്നും ജന്‍മിത്തവ്യവസ്ഥയുടെ അടയാളങ്ങളാണെന്നും അദ്ദേഹം റാംപൂരിലെ ഒരു പരിപാടിക്കിടെ പറഞ്ഞു. ജന്‍മിവ്യവസ്ഥുടെ ഏറ്റവും വലിയ അടയാളമാണ് താജ്മഹ് ല്‍ .ഇത് ആദ്യം തകര്‍ക്കണം. പിന്നീട് രാഷ്ട്രപതീ ഭവനും പാര്‍ലമെന്റും. പൊതു ഖജനാവിലെ പണം നശിപ്പിക്കാനുള്ള ഒരു കെട്ടിടം മാത്രമാണ് താജ് മഹലെന്നും ഖാന്‍ പറഞ്ഞു.
എന്‍ഡിഎ സര്‍ക്കാര്‍ ജെഎന്‍യുവിനെ കാവിവല്‍ക്കരിക്കുകയാണ്. കനയ്യ കുമാറിനുവേണ്ടി പറഞ്ഞാല്‍ ഇപ്പോള്‍ അത് രാജ്യദ്രോഹമാണെന്നും ഖാന്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it