രാഷ്ട്രപതി ഭരണത്തെച്ചൊല്ലിവാക്‌പോര്

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചതില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ വാക്‌പോര്. രാഷ്ട്രപതി ഭരണത്തെ പിന്തുണച്ച് ബിജെപിയും എതിര്‍ത്ത് കോണ്‍ഗ്രസ്സും ആം ആദ്്മി പാര്‍ട്ടിയും രംഗത്തെത്തി. രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടി ജനാധിപത്യത്തെ കൊലചെയ്യലാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നുമാണ് കോണ്‍ഗ്രസ് ആരോപിച്ചത്. സംസ്ഥാനത്തെ ജനങ്ങളുടെ താല്‍പര്യങ്ങള്‍ ഞെക്കിക്കൊന്ന ചോരയില്‍ മുങ്ങിയതാണ് നരേന്ദ്രമോദിയുടെ കൈകളെന്നും 2014 ഫെബ്രുവരി ഒന്നിന് താന്‍ അധികാരത്തില്‍ വന്നതു മുതല്‍ ബിജെപി രക്തത്തിനു വേണ്ടി ദാഹിക്കുകയായിരുന്നുവെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി റാവത്ത് ആരോപിച്ചു. കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിങ്‌വി, മുഖ്യ വക്താവ് രണ്‍ദീപ് സുര്‍ജെവാല, ജനറല്‍ സെക്രട്ടറി അംബികാ സോണി, രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ആം ആദ്മി പാര്‍ട്ടി നേതാവ് അശുതോഷ് എന്നിവരും രാഷ്ട്രപതി ഭരണ പ്രഖ്യാപനത്തെ രൂക്ഷമായി അപലപിച്ചു. എന്നാല്‍, പ്രബലവും പ്രസക്തവും അതീവ പ്രാധാന്യമുള്ളതുമായ കാരണങ്ങള്‍ മൂലമാണ് രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചതെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.
Next Story

RELATED STORIES

Share it