രാഷ്ട്രപതി ആഫ്രിക്കയില്‍

ന്യൂഡല്‍ഹി: രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആറുദിവസത്തെ ആഫ്രിക്കന്‍ സന്ദര്‍ശനത്തിനു തുടക്കമായി. വാണിജ്യബന്ധം ഊട്ടിയുറപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഘാന, ഐവറി കോസ്റ്റ്, നമീബിയ എന്നീ രാജ്യങ്ങളിലാണ് പര്യടനം. ആദ്യമായാണ് ഒരു ഇന്ത്യന്‍ രാഷ്ട്രപതി ഘാനയും ഐവറി കോസ്റ്റും സന്ദര്‍ശിക്കുന്നത്. രണ്ടു ദശാബ്ദത്തിനു ശേഷമാണ് ഒരു ഇന്ത്യന്‍ രാഷ്ട്രപതി നമീബിയ സന്ദര്‍ശിക്കുന്നതെന്ന പ്രത്യേകതയും യാത്രയ്ക്കുണ്ട്.
Next Story

RELATED STORIES

Share it