രാഷ്ട്രപതി അനാച്ഛാദനം ചെയ്ത സ്മാരകഫലകം കാണാതായി

ഇംഫാല്‍: രാഷ്ട്രപതി പ്രണബ് മുഖര്‍ജി അനാച്ഛാദനം ചെയ്ത യുദ്ധസ്മാരക ഫലകം കാണാതായി.
1891ല്‍ നടന്ന ആംഗ്ലോ-മണിപ്പൂരി യുദ്ധത്തിന്റെ 125ാം വാര്‍ഷികത്തിന്റെ ഭാഗമായി സ്ഥാപിച്ച ഫലകമാണു മോഷണം പോയത്. കഴിഞ്ഞ ശനിയാഴ്ചയാണു രാഷ്ട്രപതി ഫലകം അനാച്ഛാദനം ചെയ്തത്.
സ്മാരകഫലകം കാണാതായതിനെ സംബന്ധിച്ച് കോങ്‌ജോം യുദ്ധസ്മാരക ട്രസ്റ്റ് മേധാവിയും മുന്‍ മണിപ്പൂര്‍ കായിക മന്ത്രിയുമായ എം ഹേമന്ത പോലിസില്‍ പരാതി നല്‍കി. 1972ല്‍ മുന്‍ രാഷ്ട്രപതി വി വി ഗിരി അനാച്ഛാദനം ചെയ്ത മറ്റൊരു സ്മാരക ഫലകവും കാണാതിയിരുന്നുവെന്ന് ഹേമന്ത പറഞ്ഞു.
Next Story

RELATED STORIES

Share it