Kottayam Local

രാഷ്ട്രപതിയുടെ സന്ദര്‍ശനം: ജില്ല കനത്ത സുരക്ഷാ വലയത്തില്‍

കോട്ടയം: കോട്ടയം സിഎംഎസ് കോളജ് ദ്വിശതാബ്ദി ഉദ്ഘാടനത്തിനായി രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇന്ന് കോട്ടയത്ത് എത്തും. രാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ശക്തമായ സുരക്ഷാക്രമീകരണങ്ങളാണ് കോട്ടയത്ത് ഏര്‍പ്പെടുത്തിയത്.
എഡിജിപി കെ പത്മകുമാറിന്റെ നേതൃത്വത്തില്‍ രണ്ട് ഐജിമാര്‍, നാല് എസ്പിമാര്‍, 11 ഡിവൈഎസ്പി, 22 സിഐ മാര്‍, 50 എസ്‌ഐമാര്‍, 718 പോലീസുകാര്‍ അടങ്ങുന്ന സംഘമാണ് സുരക്ഷയൊരുക്കുന്നത്.
പോലിസ് പരേഡ് ഗ്രൗണ്ടില്‍ രാഷ്ട്രപതി ഇറങ്ങുന്നതു മുതല്‍ സിഎംഎസ് കോളജിലെ പരിപാടിയില്‍ പങ്കെടുത്ത് തിരികെ ഹെലിപാഡില്‍ എത്തി മടങ്ങുന്നതുവരെ ഏഴ് വിഭാഗങ്ങളായി തിരിച്ചാണ് സുരക്ഷയ്ക്കായി പോലിസിനെ വിന്യസിച്ചിരിക്കുന്നത്.
മാധ്യമങ്ങളില്‍ നിന്നെത്തുന്നവര്‍ മീഡിയ പാസ് പ്രദര്‍ശിപ്പിക്കണം.
പരിപാടിയില്‍ പങ്കെടുവാന്‍ എത്തുന്നവരെ പരിശോധനകള്‍ക്കുശേഷമേ അകത്ത് പ്രവേശിപ്പിക്കൂ. കുട, ഹാന്‍ഡ് ബാഗ്, ബ്രീഫ്‌കേസ്, വാട്ടര്‍ ബോട്ടില്‍, പായ്ക്കറ്റ്‌സ് എന്നിവ കൊണ്ടുപോകാന്‍ പാടില്ല.
കോളജ് ഗ്രൗണ്ടില്‍ തയാറാക്കിയ പന്തലില്‍ ഉച്ചകഴിഞ്ഞു 2.30 ന് ചേരുന്ന സമ്മേളനത്തില്‍ രാഷ്ട്രപതി ഉദ്ഘാടനം നിര്‍വഹിക്കും. സിഎസ്‌ഐ സഭാ ഡെപ്യൂട്ടി മോഡറേറ്റര്‍ റവ. തോമസ് കെ ഉമ്മന്‍, മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ജോസ് കെ മാണി എംപി സംസാരിക്കും.
ദ്വിശതാബ്ദി സ്മാരക സ്‌പെഷല്‍ പോസ്റ്റല്‍ കവര്‍, സ്റ്റാമ്പ് എന്നിവ ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ എന്‍ എന്‍ നന്ദ മുഖ്യമന്ത്രിക്കു കൈമാറും. മുഖ്യമന്ത്രി രാഷ്ട്രപതിക്കു നല്‍കി പ്രകാശനം നിര്‍വഹിക്കും.
Next Story

RELATED STORIES

Share it