രാഷ്ട്രം രാജീവ് സ്മരണ പുതുക്കി

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ 25ാം ചരമവാര്‍ഷിക ദിനമായ ഇന്നലെ രാഷ്ട്രം അദ്ദേഹത്തെ അനുസ്മരിച്ചു. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി, പ്രിയങ്കാഗാന്ധി, റോബര്‍ട്ട് വദേര തുടങ്ങിയവര്‍ രാജീവ് അന്ത്യവിശ്രമംകൊള്ളുന്ന വീര്‍ഭൂമിയിലെത്തി ആദരാഞ്ജലികളര്‍പ്പിച്ചു.
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, ഗുലാം നബി ആസാദ്, അഹ്മദ് പട്ടേല്‍, സുശീല്‍ കുമാര്‍ ഷിന്‍ഡെ, പി സി ചാക്കോ, ഷീലാ ദീക്ഷിത്, അജയ് മാക്കന്‍ തുടങ്ങിയവരും വീര്‍ഭൂമിയിലെത്തി. 1991 മെയ് 21ന് തമിഴ്‌നാട്ടിലെ ശ്രീപെരുംപത്തൂരിലുണ്ടായ ബോംബ് സ്‌ഫോടനത്തിലാണ് രാജീവ് കൊല്ലപ്പെട്ടത്.
Next Story

RELATED STORIES

Share it