kozhikode local

രാമനാട്ടുകര അങ്ങാടിയിലെ തെരുവോര കച്ചവടക്കാരെ ഒഴിപ്പിച്ചു

രാമനാട്ടുകര: രാമനാട്ടുകര നഗരസഭാ അധികൃതരും, ഫറോക്ക് പോലിസും സംയുക്തമായി അങ്ങാടിയില്‍ റോഡരികില്‍ പഴം, പച്ചക്കറി വില്‍പന നടത്തുന്ന തെരുവോര കച്ചവടക്കാരെ ഒഴിപ്പിച്ചു.
രാമനാട്ടുകര ബസ് സ്റ്റാന്റിനു മുന്നില്‍ കാല്‍നടയാത്രക്കാര്‍ക്കും, വാഹനങ്ങള്‍ക്കും ദുരിതമായതിനെ തുടര്‍ന്ന് ജനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി ഉണ്ടായത്. ഇന്നലെ വൈകീട്ട് ജെസിബി ഉപയോഗിച്ച് സാധനങ്ങള്‍ മാറ്റുകയായിരുന്നു. രാമനാട്ടുകര നഗരസഭാ അധ്യക്ഷന്‍ വാഴയില്‍ ബാലകൃഷ്ണന്‍, ഉപാധ്യക്ഷ എം സജിന, കൗണ്‍സിലര്‍മാരായ എം രാമദാസ്, രാജന്‍ പുല്‍പ്പറമ്പില്‍, ശംസുദ്ദീന്‍, പുഷ്പ കെ, ഫറോക്ക് എസ്‌ഐ വിപിന്‍ കെ വേണുഗോപാലിന്റെ നേതൃത്വത്തില്‍ ഫറോക്ക് പോലിസും പങ്കെടുത്തു. രാവിലെ രാമനാട്ടുകര ചെത്തുപാലം തോട്ടില്‍ നൂറുക്കണക്കിനു ചീഞ്ഞളിഞ്ഞ നാരങ്ങ ഉപേക്ഷിച്ച നിലയില്‍ കണ്ടിരുന്നു. ഇത് തോട്ടിലാകെ പരന്നു കിടന്ന് ഒഴുക്ക് തടസ്സപ്പെട്ടു. ഇതിനെ തുടര്‍ന്നാണ് നടപടി. ഇന്ന് മുതല്‍ ഒഴിപ്പിച്ച സ്ഥലത്ത് പോലിസിന്റെ നിരീക്ഷ ണം ഉണ്ടാവുമെന്ന് എസ്‌ഐ പറഞ്ഞു.
രാമനാട്ടുകരക്കാരെ ഒഴിവാക്കി വന്‍ ബിനാമി പാര്‍ട്ടികളാണ് ഇവിടെ ദേശീയപാതയുടെ സ്ഥലം കൈയ്യേറി കച്ചവടം ചെയ്യുന്നത്. ഇതിന്റെ മറവില്‍ കഞ്ചാവ് പോലുള്ള ലഹരി വസ്തുക്കളുടെ വില്‍പനയും സ്ത്രീകളെയും പെണ്‍കുട്ടികളേയും ശല്യം ചെയ്യുന്നതായും പരാതി ഉണ്ട്. ഉപജീവനത്തിനായി കച്ചവടം ചെയ്യുന്നവരെ ശല്യമില്ലാത്ത സ്ഥലത്തേക്ക് പുനസ്ഥാപിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it