Flash News

രാമക്ഷേത്രം പണിയുന്നതിന് കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്രമന്ത്രി മഹേഷ് ശര്‍മ

ന്യൂഡല്‍ഹി : അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിന് കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്രമന്ത്രി മഹേഷ് ശര്‍മ. എന്നാല്‍ ഇക്കാര്യത്തില്‍ കോടതിവിധി വരുന്നതുവരെയോ പരസ്പരധാരണയില്‍ എത്തും വരെയോ കാത്തിരിക്കുമെന്നും മഹേഷ് ശര്‍മ പറഞ്ഞു. എത്രയും പെട്ടെന്ന്് ക്ഷേത്രം പണിയുക എന്നത് രാജ്യത്തെ ജനങ്ങളുടെ സ്വപ്‌നമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍്ത്തു. കോടതിവിധി വരുന്നതുവരെയോ പരസ്പരധാരണയില്‍ എത്തും വരെയോ കാത്തിരിക്കുകയാണ് എന്നതിനാലാണ് ക്ഷേത്രനിര്‍മാണം വൈകുന്നത്്. അതു വരെ ഇക്കാര്യത്തെക്കുറിച്ച്് സംസാരിക്കാന്‍ തനിക്കു പോലും അധികാരമില്ല. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവോ സര്‍ക്കാരോ തീരുമാനമെടുക്കും. അയോധ്യയില്‍ വലിയൊരു മ്യൂസിയം നിര്‍മിച്ചു വരികയാണ്. ശ്രീരാമന്റെ മാഹാത്മ്യങ്ങള്‍ വര്‍ണിക്കുന്ന രാം വന ഗമന്‍ പഥ് എന്ന 170 കോടി രൂപ ചിലവിട്ടുള്ള പദ്ധതിയ്ക്കായി സര്‍ക്കാര്‍ അനുമതി നല്‍കിക്കഴിഞ്ഞെന്നും ശര്‍മ അറിയിച്ചു.
Next Story

RELATED STORIES

Share it