രാമക്ഷേത്രം തിരഞ്ഞെടുപ്പില്‍ വിഷയമാവില്ല: ബിജെപി

ലഖ്‌നോ: രാമക്ഷേത്രം വിശ്വാസത്തിന്റെ പ്രശ്‌നമാണെന്നും അടുത്തവര്‍ഷം നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ അതു വിഷയമാവില്ലെന്നും സംസ്ഥാന ബിജെപി അധ്യക്ഷന്‍ കേശവ് പ്രസാദ് മൗര്യ. കോടതിവിധിയിലൂടെയോ പരസ്പര ധാരണയിലൂടെ നിര്‍മിക്കേണ്ട രാമക്ഷേത്രം വിശ്വാസത്തിന്റെ പ്രശ്‌നമാണ്. വികസന അജണ്ടയുമായാണ് പാര്‍ട്ടി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നത്- അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തു നിന്ന് ബിഎസ്പിയെയും എസ്പിയെയും പുറത്താക്കി 403 അംഗ നിയമസഭയില്‍ 265 ലേറെ സീറ്റ് നേടുകയാണു തങ്ങളുടെ പ്രഥമ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it