രാമക്ഷേത്രം തകര്‍ത്തത് ഔറംഗസേബ്: പുസ്തകം

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രം തകര്‍ത്തത് ഔറംഗസേബാണെന്ന അവകാശവാദവുമായി പുതിയ പുസ്തകം. ഗുജറാത്തിലെ മുന്‍ ഐപിഎസ് ഓഫിസര്‍ കിഷോര്‍ കുണാല്‍ രചിച്ച 'അയോധ്യ റി വിസിറ്റഡ്' എന്ന പുസ്തകത്തിലാണ് ബാബര്‍ ചക്രവര്‍ത്തിയല്ല രാമക്ഷേത്രം തകര്‍ത്തതെന്നും എഡി 1660ല്‍ ഔറംഗസേബിന്റെ കാലത്ത് ഫെദയ്ഖാന്‍ അയോധ്യ ഗവര്‍ണറായിരിക്കുമ്പോഴാണ് ക്ഷേത്രം പൊളിച്ചതെന്നും അവകാശപ്പെടുന്നത്. ബ്രിട്ടീഷുകാരുടെ കാലത്തെ പഴയ രേഖകളും ചില പുരാണ സംസ്‌കൃത കൃതികളും പുരാവസ്തു കണ്ടെത്തലുകളുടെ തെളിവുകളായി പുസ്തകത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്. ബിഹാറില്‍ പോലിസ് ഓഫിസറായി ജോലിയില്‍ പ്രവേശിച്ച കിഷോര്‍ കുണാല്‍ പിന്നീട് ബിഹാര്‍ മതകാര്യ ട്രസ്റ്റ് ബോര്‍ഡിന്റെ പ്രസിഡന്റും അഡ്മിനിസ്‌ട്രേറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ബാബരി മസ്ജിദ് തകര്‍ക്കുന്നതിന് മുമ്പ് അയോധ്യ വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രതിനിധിയായി പങ്കെടുത്ത ഉദ്യോഗസ്ഥനുമായിരുന്നു അദ്ദേഹം. ജോലിയില്‍നിന്നു വിരമിച്ച ശേഷം ദര്‍ബംഗ കെഎസ്്ഡി സംസ്‌കൃത സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി പ്രവര്‍ത്തിക്കുകയാണ്. മുന്‍ ചീഫ് ജ. ജി ബി പട്‌നായ്ക്കാണ് പുസ്തകത്തിന് ആമുഖം എഴുതിയത്. ഗ്രന്ഥകര്‍ത്താവ് അയോധ്യ ചരിത്രത്തിന് പുതിയ മാനം നല്‍കിയിരിക്കുകയാണെന്ന് അദ്ദേഹം ആമുഖത്തില്‍ എഴുതി. രാമക്ഷേത്രം തകര്‍ക്കാന്‍ ബാബര്‍ ഉത്തരവ് നല്‍കി എന്ന് പറയുന്നത് ശരിയല്ല. അദ്ദേഹം ഒരിക്കലും അയോധ്യ സന്ദര്‍ശിച്ചിട്ടില്ല. 1528ലാണ് ബാബരി മസ്ജിദ് നിര്‍മിച്ചതെന്ന അവകാശവാദം  കെട്ടുകഥയാണ്-പുസ്തകം പറയുന്നു.
Next Story

RELATED STORIES

Share it