രാമക്ഷേത്രം: ആര്‍എസ്എസ് 250 പ്രവര്‍ത്തകര്‍ക്ക് സാമൂഹിക മാധ്യമ പരിശീലനം നല്‍കും

ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിനനുകൂലമായി സാമൂഹിക മാധ്യമങ്ങളില്‍ സജീവമായ 250 അംഗങ്ങളെ ആര്‍എസ്എസ് പരിശീലിപ്പിക്കും. രാമക്ഷേത്രം-ഒരു യാഥാര്‍ഥ്യം(റാം മന്ദിര്‍ എ റിയാലിറ്റി) എന്നു പേരിട്ട പ്രചാരണ പരിപാടിക്കായുള്ള പരിശീലനം ഈ മാസം 20നാണ് ആരംഭിക്കുക. രാമക്ഷേത്ര വിഷയത്തില്‍ നിലപാട് വ്യക്തമാക്കാനുള്ള ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ ആഹ്വാനം അനുസരിച്ചാണ് പുതിയ നടപടി.
ആദ്യമായല്ല ആര്‍എസ്എസ് ഇത്തരത്തില്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചാരണങ്ങള്‍ നടത്തുന്നത്. നേരത്തെ ഭരണഘടനയിലെ 370ാം വകുപ്പ് എടുത്തു മാറ്റണമെന്ന് ആവശ്യപ്പെട്ടും, അസഹിഷ്ണുത വിഷയത്തിലും, ആര്‍എസ്എസ് സമാനമായ പ്രചാരണം നടത്തിയിരുന്നു. ഇതിനായി പ്രവര്‍ത്തകര്‍ക്കിടയില്‍ രജിസ്‌ട്രേഷന്‍ ഫോറം വിതരണം ചെയ്യല്‍ ആര്‍എസ്എസ് തുടങ്ങിയിട്ടുണ്ട്. ഏത് സാമൂഹിക മാധ്യമത്തിലാണ് കൂടുതല്‍ ഇടപാടുകാരുള്ളതെന്ന് സ്വയം സേവകര്‍ ഫോറത്തില്‍ വ്യക്തമാക്കുന്നു. ട്വിറ്ററില്‍ കൂടുതല്‍ അനുയായികളുള്ള ആര്‍എസ്എസ് സഹയാത്രികരായിരിക്കും പരിശീലനത്തിന് നേതൃത്വം നല്‍കുക.
Next Story

RELATED STORIES

Share it